രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റർ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ദില്ലിയിലെ ജഹാംഗിപുരിയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. “വോട്ടുകളുടെ വ്യാപാരികൾ സാമൂഹിക സൗഹാർദ്ദം തകർക്കാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജഹാംഗീർപുരിയിലെ സംഭവത്തെ മുൻകാലങ്ങളിൽ നടന്ന നിരവധി സംഭവങ്ങളുമായി മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർക്കുകയും ചെയ്തു.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, രാമക്ഷേത്ര നിർമ്മാണത്തിനെതിരായ എതിർപ്പ്, സമീപകാല ഹിജാബ് പ്രതിഷേധം തുടങ്ങിയ വിഷയങ്ങളുമായിട്ടായിരുന്നു ജഹാംഗീർപുരിയിലെ സംഭവങ്ങളെ കേന്ദ്രമന്ത്രി ചേർത്തുവെച്ചത്.
രാമനവമി ഘോഷയാത്രകൾ ലക്ഷ്യമിട്ട് പോലീസുകാർക്ക് നേരെ തോക്ക് ചൂണ്ടുന്നതും വാളെടുക്കുന്നതും അവരാണ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.ജഹാംഗീർപുരി സംഭവം ഏറ്റവും പ്രധാനമായി വിരല്‍ ചൂണ്ടുന്നത് രാജ്യത്തിനായി എൻആർസി നിയമം നടപ്പാക്കണം എന്നതാണ്.
ലോകത്തെ എല്ലാ രാജ്യങ്ങളിലും പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ട്, ഇന്ത്യക്കും അത് ഉണ്ടായിരിക്കണം,അദ്ദേഹം പറഞ്ഞു, അതിനെക്കുറിച്ച് തെരുവുകൾ മുതൽ പാർലമെന്റ് വരെ ചർച്ചകൾ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ അസമിൽ മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റർ ഉള്ളത്.
എന്നിരുന്നാലും, ബംഗ്ലാദേശിൽ നിന്നുള്ള ധാരാളം അനധികൃത കുടിയേറ്റക്കാർ യഥാർത്ഥ പൗരന്മാരെ ഒഴിവാക്കി രജിസ്റ്ററിലേക്ക് വഴി കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് അസമിലെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കല്‍ വലിയ വിവാദത്തില്‍ അകപ്പെടുകയും ചെയ്തിരുന്നു.
English Summary: National Citizenship Register should be implemented across the country as soon as possible: Union Minister Giriraj Singh
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.