27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 5, 2024
June 24, 2024
May 24, 2024
April 8, 2024
February 5, 2024
January 12, 2024
November 28, 2023
November 25, 2023
November 20, 2023
November 8, 2023

റുവാണ്ട ലോകത്ത് ഏറ്റവുമധികം വനിതാ പ്രാതിനിധ്യമുള്ള രാജ്യം

പാർലമെന്റിൽ 61.3 ശതമാനം സ്ത്രീകള്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2023 9:32 pm

ലോകത്ത് ഏറ്റവുമധികം വനിതാ പ്രാതിനിധ്യമുള്ള രാജ്യം റുവാണ്ട. 2022 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം റുവാണ്ടന്‍ പാർലമെന്റിൽ 61.3 ശതമാനം സ്ത്രീകളുണ്ട്. 53.6 ശതമാനം വനിതാ എംപിമാരുമായി ക്യൂബയാണ് രണ്ടാം സ്ഥാനത്ത്. 51.7 ശതമാനവുമായി നിക്കരാഗ്വ മൂന്നാമതുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ പാർലമെന്റുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതൽ സ്ത്രീകളുള്ള ഐസ്‌ലാൻഡാണ്. 47.6 ശതമാനം.

ന്യൂസിലന്‍ഡ് (50.4), മെക്സിക്കോ(50), യുഎഇ(50) എന്നിവയും വനിതാ പ്രാതിനിധ്യത്തില്‍ ഉയര്‍ന്ന നിലയിലാണെന്ന് സ്ഥിതിവിവര പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കുകള്‍ പറയുന്നു. കോസ്റ്റാറിക്ക(47.4), ദക്ഷിണാഫ്രിക്ക(46.5), അന്‍ഡോറ(46.4), സ്വീഡന്‍(46.4), ബൊളീവിയ(46.2) എന്നിങ്ങനെയും മുന്‍നിരയിലുണ്ട്.
അതേസമയം ഉയര്‍ന്ന വനിതാ പ്രാതിനിധ്യമുള്ള രാജ്യങ്ങളില്‍ നിയമനിര്‍മ്മാണ സഭകളില്‍ വനിതാ പ്രാതിനിധ്യമില്ലെന്നും പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ സംവരണമുണ്ടെന്നും പിആര്‍എസ് ലെജിസ്‌ലേറ്റീവ് റിസര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. 46 ശതമാനം വനിതാ പ്രാതിനിധ്യമുള്ള സ്വീഡൻ, നോര്‍വേ എന്നീ രാജ്യങ്ങളിലും 45 ശതമാനം സംവരണമുള്ള ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയ (38ശതമാനം), ഫ്രാൻസ്(35ശതമാനം), ജര്‍മ്മനി (35 ശതമാനം) എന്നിവിടങ്ങളിലും വനിതാ സംവരണമില്ല.

21 ശതമാനം വനിതാ എംപിമാരുള്ള ബംഗ്ലാദേശില്‍ വനിതാ സംവരണ നിയമം നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശ് പാര്‍ലമെന്റിലെ 300 സീറ്റുകളില്‍ 50 എണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. ഇന്ത്യയില്‍ 17-ാം ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനം സ്ത്രീകളാണ്. എന്നാല്‍ സംസ്ഥാന നിയമസഭകളില്‍ ഇത് കേവലം ഒൻപത് ശതമാനവും. രാജ്യസഭയിലെ 13 ശതമാനമാണ് വനിതകള്‍.

Eng­lish sum­ma­ry; Rwan­da is the coun­try with the high­est rep­re­sen­ta­tion of women in the world

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.