26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
November 27, 2022

ദേശീയ സീനിയർ വനിതാ ഫുട്ബോൾ; കേരളത്തിന് ജയം

Janayugom Webdesk
കോഴിക്കോട്
November 30, 2021 9:43 pm

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിർണായക മത്സരത്തിൽ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത്. ആദ്യപകുതിയുടെ 44ാം മിനിറ്റിൽ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാൻ കളി ശക്തമാക്കിയ കേരളം 75-ാം മിനിറ്റിൽ മാനസയുടെ ഹെഡർ ഗോളിലൂടെ മുന്നിലെത്തി. കെ വി അതുല്യയുടെ മികച്ചൊരു പാസിൽ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയെ ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് പെനാൽറ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3–1 ന് വിജയം ഉറപ്പിച്ചു.

മധ്യപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഹരിയാന ആന്ധ്ര­പ്രദേശിനെ തോൽപ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകൾ നേടിയത്.

Eng­lish Summary:National Senior Wom­en’s Foot­ball; Vic­to­ry for Kerala
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.