1 March 2024, Friday

Related news

January 2, 2024
December 26, 2023
December 16, 2023
December 2, 2023
December 2, 2023
December 1, 2023
December 1, 2023
November 30, 2023
November 30, 2023
November 30, 2023

ജനസാഗരം ഒഴുകി; വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായ മാറ്റം വരണം: മുഖ്യമന്ത്രി

Janayugom Webdesk
കല്പറ്റ
November 23, 2023 11:11 pm

കാലം തെറ്റി പെയ്ത മഴയിലും ആവേശം ഒട്ടും കുറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ് ജനസാഗരം. വ്യാഴാഴ്ച രാവിലെ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പ്രഭാതയോഗത്തിന് ശേഷമാണ് എസ്‍കെഎംജെ സ്കൂളിലെ കല്പറ്റ മണ്ഡലം നവകേരള സദസിലേക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയത്.
ആയിരക്കണക്കിനാളുകളാണ് രാത്രിയിൽ പെയ്ത മഴയുടെ ദുരിതങ്ങളൊന്നും വകവയ്ക്കാതെ ഇവിടെ എത്തിയത്.
സുൽത്താൻ ബത്തേരി മണ്ഡലം നവകേരള സദസ് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സെന്റ് മേരീസ് കോളജിൽ തുടങ്ങിയത്. ഇവിടെയും വൻ ജനാവലിയായിരുന്നു. വൈകിട്ട് അഞ്ചോടെ മാനന്തവാടിയിൽ നവകേരള സദസ് വാഹനം എത്തിച്ചേര്‍ന്നു.

വയനാടിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ പ്രഖ്യാപനങ്ങളും നേർക്കാഴ്ചകളും മുഖ്യമന്ത്രി നവകേരളം വേദിയിൽ അക്കമിട്ട് നിരത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെ സദസ് ഏറ്റുവാങ്ങി. നവകേരള സദസിനോടനുബന്ധിച്ച് കല്പറ്റയിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും കലാപരിപാടികൾ അരങ്ങേറിയിരുന്നു.
മാനന്തവാടിയിൽ ബാവലി ജിയുപി സ്കൂളിലെ വിദ്യാർത്ഥികളുടെ കമ്പളനാട്ടിയോടെയാണ് വേദി ഉണർന്നത്. സമാപനമായി അതുൽ നറുകരയുടെ സോൾ ഓഫ് ഫോക്ക് നാടൻപാട്ടുകളും വേദിക്ക് നിറം നൽകി. മാനന്തവാടി നിയോജക മണ്ഡലം വികസന പദ്ധതികളെ കോർത്തിണക്കി മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടത്തിയ വികസന ഫോട്ടോ പ്രദർശനവും വേറിട്ടതായി മാറി. ഒ ആർ കേളു എംഎൽഎ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. കുറ്റമറ്റ രീതിയിൽ പരാതി സ്വീകരണ കൗണ്ടറുകള്‍ ജില്ലയിലെ മൂന്ന് നവകേരള സദസ് കേന്ദ്രങ്ങളിലും പ്രവർത്തിപ്പിക്കാനായതും പ്രത്യേകതയായി. 

കല്പറ്റയില്‍ സി കെ ശശീന്ദ്രനും മാനന്തവാടിയില്‍ ഒ ആര്‍ കേളു എംഎല്‍എയും ബത്തേരി മണ്ഡലത്തില്‍ കെ സി റോസക്കുട്ടി ടീച്ചറും അധ്യക്ഷരായി. മന്ത്രിമാരായ കെ രാജന്‍, എം ബി രാജേഷ്, അഹമ്മദ് ദേവര്‍ കോവില്‍, ആന്റണി രാജു, പി രാജീവ്, ആര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

കല്പറ്റ: എല്ലാ മേഖലയിലും വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായി മാറ്റം വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. അതിന് പലരും തടസം നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ എന്ന നിലയ്ക്ക് എന്തൊക്കെ ചെയ്യണം ഇനി എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്നതാണ് നവകേരള സദസിലൂടെ നാടിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത്. നാട് പുറകോട്ട് പോയിക്കോട്ടെ എന്നാണ് പലരുടെയും മനോഭാവം. അങ്ങനെപോയാല്‍ വരുന്ന തലമുറയുടെ മുമ്പില്‍ നാം കുറ്റക്കാരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.