23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 22, 2024
July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Janayugom Webdesk
ദമ്മാം
October 1, 2022 10:55 pm

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും, മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു, കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായി വളർന്നപ്പോഴും, സൗമ്യമായ വ്യക്തിത്വത്തിലൂടെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ, ഇടതുപക്ഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. എക്കാലവും സി പി ഐ- സിപിഎം പാരസ്പര്യത്തിന്റെ ഏറ്റവും നല്ല വക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.