26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

നവയുഗം സഫിയ അജിത് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫെബ്രുവരി 4ന്

Janayugom Webdesk
ദമാം
December 23, 2021 5:47 pm

നവയുഗം സാംസ്ക്കാരികവേദി കായികവേദി അവതരിപ്പിയ്ക്കുന്ന രണ്ടാമത് സഫിയ അജിത് മെമ്മോറിയൽ (SAM) ക്രിക്കറ്റ് ടൂർണ്ണമെന്റ് 2022 ഫെബ്രുവരി 4 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്തരിച്ച നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, പ്രശസ്ത ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ ഓർമ്മയ്ക്കായി നടത്തി വരാറുള്ള ഈ ക്രിക്കറ്റ് ടൂർണ്ണമെന്റ്, ഇത്തവണ കോബാർ അസീസിയ SABSA ഗ്രൗണ്ടിൽ ആണ് അരങ്ങേറുക.

8 ഓവർ മത്സരങ്ങൾ ആണ് ടൂർണ്ണമെന്റിൽ ഉണ്ടാകുക. ടൂർണ്ണമെന്റ് വിജയികൾക്ക് ക്യാഷ് പ്രൈസ് ആയി 3333 റിയാലും, ട്രോഫിയുമാണ് സമ്മാനിയ്ക്കുക. റണ്ണർഅപ്പ് ആകുന്ന ടീമിന് ക്യാഷ് പ്രൈസ് ആയി 1777 റിയാലും, ട്രോഫിയും സമ്മാനിയ്ക്കും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന ടീമുകൾ ജനുവരി 10 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. മത്സരത്തിൽ രജിസ്റ്റർ ചെയ്യാനും, കൂടുതൽ വിവരങ്ങൾക്കും സന്തോഷ് (0559899670), രചിൻചന്ദ്രൻ (0501973410), രാജ് കുമാർ (0568057392) എന്നിവരെ ബന്ധപ്പെടണമെന്ന് നവയുഗം കായികവേദി പ്രസിഡന്റ് തമ്പാൻ നടരാജനും, സെക്രട്ടറി പ്രിജി കൊല്ലവും അറിയിച്ചു.

ENGLISH SUMMARY:Navayugam Safia Ajith Memo­r­i­al Crick­et Tour­na­ment on Feb­ru­ary 4
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.