നീറ്റ് പിജി സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചത്.
നീറ്റ് സംവരണം സംബന്ധിച്ച ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഈയാഴ്ച കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചൊഴികെയുള്ളവ രണ്ടംഗ ഡിവിഷന്‍ ബെഞ്ചുകളാണ്. ജഡ്ജിമാര്‍ ലഭ്യമെങ്കില്‍ മൂന്നംഗ സ്‌പെഷ്യല്‍ ബെഞ്ച് രൂപീകരിച്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കാം. അത്തരത്തില്‍ സാധിക്കുന്നില്ലെങ്കില്‍ ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഓള്‍ ഇന്ത്യ മെഡിക്കല്‍ പിജി പ്രവേശനത്തിന് പുതിയ സംവരണ രീതി ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പിജി കൗണ്‍സിലിങ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
English Summary: NEET PG reservation: Petitions will be considered today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.