27 July 2024, Saturday
KSFE Galaxy Chits Banner 2

കടൽക്കാഴ്ചയൊരുക്കി നെഫർറ്റിറ്റി; വിനോദ യാത്രകൾക്ക് പുതിയൊരു വിസ്മയ ലോകം

Janayugom Webdesk
കൊച്ചി
April 2, 2022 4:32 pm

മലമുകളിൽ നിന്നെത്തി  ആഴക്കടലിലെ വിസ്മയക്കാഴ്ചകളിൽ കൺനിറഞ്ഞ് സ്കൂൾ കുട്ടികൾ. കടലിലെ അത്ഭുതക്കാഴ്ചകളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്  കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷ(കെഎസ്ഐഎൻസി)ന്റെ ആഡംബരക്കപ്പലായ നെഫർറ്റിറ്റിയായിരുന്നു. കോവിഡ് കാലത്തെ അടച്ചിടലും നിയന്ത്രണങ്ങളുമൊക്കെയായി കഴിഞ്ഞിരുന്ന  കുട്ടികൾക്ക് ഈ യാത്രയും കാഴ്ചയും അവിസ്മരണീയമായ അനുഭവമായി മാറി. ഇടുക്കിയിൽ നിന്നുള്ള  71 കുട്ടികളും 12 അധ്യാപകരുമാണ് കടൽക്കാഴ്ചകൾ കാണാനായി നെഫർറ്റിറ്റിയിലെത്തിയത്.

ഇടുക്കിയിലെ ഗ്രേസ് പബ്ലിക്ക് സ്കൂളിലെ  മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ്  കരയിൽ നിന്നും അറബി കടലിലേക്ക് യാത്ര ചെയ്തത്.   രാവിലെ 11.30ന് ബോൾഗാട്ടി റോ- റോ ജെട്ടിയിൽ നിന്നാരംഭിച്ച കടൽ യാത്ര  നാല് മണിക്കൂർ നേരം നീണ്ടു നിന്നും. ഇതുവരെ കാണാത്ത കാഴ്ചകൾ കണ്ട അധ്യാപകരും കുട്ടികളും വൈകുന്നേരം മൂന്നര മണിയോടെയാണ് കരയിൽ മടങ്ങിയെത്തിയത്. വിനോദയാത്രകൾക്ക്, പുതിയൊരു വിസ്മയലോകമാണ് നെഫർറ്റിറ്റി തുറന്നുകൊടുക്കുന്നത്. ഇന്നുവരെ കാണാത്ത കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന നെഫർറ്റിറ്റി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള ആഡംബരക്കപ്പലാണ്. നെഫർറ്റിറ്റിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ കുട്ടികൾ സ്കൂളുകളിലെ വിനോദസഞ്ചാര ചരിത്രത്തിൽ തന്നെ പുതിയൊരു വഴി വെട്ടിത്തുറക്കുകയാണ് ചെയ്തത്.

പുതിയ കാര്യങ്ങൾ കാണാനും പഠിക്കാനും അവരെ സഹായിക്കുന്നതിനും കെഎസ്ഐഎൻസി ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായി. വിനോദ സഞ്ചാരികളായി എത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കപ്പലിൽ സജ്ജീകരിച്ചിരുന്നു.   കരയ്ക്ക് അപ്പുറമുള്ള വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കുന്ന, പുതിയ കാഴ്ചയും അറിവും നൽകുന്ന കടൽക്കാഴ്ചകളിലേക്ക് പുതിയ തലമുറയെ നയിക്കുന്നതിൽ കെഎസ്ഐഎൻ സിക്ക് പ്രത്യേക താല്പര്യമുണ്ട് .  സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി കടൽയാത്ര സംഘടിപ്പിക്കുന്നതിൽ കെ എസ് ഐ  എൻ സി പ്രത്യേകം ശ്രദ്ധിക്കുമെന്നും വിദ്യാർത്ഥികൾക്കായി പ്രത്യേക പാക്കേജുകൾ തയ്യറാക്കുന്നത് കോർപ്പറേഷന്റെ പരിഗണനയിലാണെന്നും സ്ഥാപനഭരണാധികാരികൾ അറിയിച്ചു.

Eng­lish summary;Nefertiti with sea view; A new world of won­der for leisure travel

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.