2 May 2024, Thursday

Related news

March 6, 2024
March 4, 2024
February 24, 2024
June 22, 2023
June 14, 2023
May 3, 2023
April 30, 2023
March 13, 2023
November 11, 2022
November 11, 2022

നവകേരള നഗരനയം: തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
March 6, 2024 10:15 am

സംസ്ഥാനത്ത് നവകേരളനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള അര്‍ബണ്‍ പോളിസി കമ്മീഷന്‍ മന്ത്രി എം ബി രാജേഷുമായി ചര്‍ച്ച നടത്തി. പുതിയ നഗരനയത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിർദേശങ്ങൾ ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് വിഭവശേഷി വിനിയോഗിച്ച് സ്വയം വരുമാനം കണ്ടെത്താനുള്ള പുതിയ നിർദേശങ്ങളും ഉണ്ടാകണം. 

കുടിയേറ്റത്തിന്റെ ഭാഗമായി പ്രത്യേകം നഗരങ്ങൾ ഉണ്ടാക്കുകയെന്ന രീതി കേരളത്തിൽ പ്രായോഗികമല്ല. നഗരനയം രൂപീകരിക്കുമ്പോൾ ഇത്തരം വസ്തുതകൾ കണക്കിലെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.എല്ലാ മേഖലകളെയും ഉൾക്കൊളളുന്ന സമഗ്രമായ നയമാണ് രൂപീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കമീഷൻ നിർദേശങ്ങൾ പരിഗണിച്ച് വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.ചീഫ് സെക്രട്ടറി ഡോ. വി വേണുവുമായും കമീഷൻ ചർച്ച നടത്തി.

അർബൻ കമീഷൻ ചെയർമാൻ ഡോ. എം സതീഷ് കുമാർ, സഹ ചെയർമാൻമാരായ അഡ്വ. എം അനിൽകുമാർ, ഡോ. ഇ നാരായണൻ, കമീഷൻ അംഗങ്ങളായ ഡോ. ജാനകി നായർ, ഡോ. കെ എസ് ജെയിംസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. വൈവിഎൻ കൃഷ്ണ മൂർത്തി, പ്രൊഫസർ കെ ടി രവീന്ദ്രൻ, ടിക്കന്ദർ സിങ് പൻവാർ, ഡോ. അശോക് കുമാർ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, അർബൻ ഡയറക്ടർ അലക്‌സ് വർഗീസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

Eng­lish Summary:
New Ker­ala Urban Pol­i­cy: Min­is­ter MB Rajesh wants to strength­en the decen­tral­ized nature of local bodies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.