20 September 2024, Friday
KSFE Galaxy Chits Banner 2

പുതിയ മദ്യനയം അപലപനീയമാണെന്ന് താമശ്ശേരി ബിഷപ്പ്

Janayugom Webdesk
കോഴിക്കോട്
April 3, 2022 9:51 pm

സർക്കാരിന്റെ പുതിയ മദ്യനയം അപലപനീയമാണെന്ന് താമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. തുടർഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ദൗർബല്യത്തെ സർക്കാർ ചൂഷണം ചെയ്യുകയാണ്. ഐടി പാർക്കുകളിൽ മദ്യം അനുവദിക്കുന്നത് മദ്യപാനികളുടെ എണ്ണം വർധിപ്പിക്കും. പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് നേരത്തെ കെസിബിസിയും ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: new liquor pol­i­cy is rep­re­hen­si­ble says Thama­rassery Bishop

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.