March 29, 2023 Wednesday

Related news

March 22, 2023
February 27, 2023
February 24, 2023
February 23, 2023
February 16, 2023
February 15, 2023
February 7, 2023
December 23, 2022
December 22, 2022
December 22, 2022

അവകാശം അതിവേഗം പദ്ധതിയുടെ പ്രഖ്യാപനം പുതുവർഷത്തിൽ

Janayugom Webdesk
കോഴിക്കോട്
December 22, 2022 5:48 pm

കോർപ്പറേഷൻ അവകാശം അതിവേഗം പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി നടപ്പിലാക്കുന്ന സേവനങ്ങൾ പൂർത്തികരണ ഘട്ടത്തിൽ. നഗരസഭയിലെ അതിദരിദ്രരിൽ 52 പേർക്ക് റേഷൻ കാർഡില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 30 പേർക്ക് ഇതിനോടകം റേഷൻ കാർഡ് നൽക്കഴിഞ്ഞു. സർവ്വേയിൽ കണ്ടെത്തിയ 814 കുടുംബങ്ങളിൽ 512 കുടുംബങ്ങളെ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരമുള്ള റേഷൻ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. ആധാർ കാർഡില്ലെന്ന് കണ്ടെത്തിയ 56 പേരിൽ 22 പേർക്ക് ആധാർ കാർഡ് നൽകി. പതിനെട്ട് പേർക്ക് കൂടെ ആധാർ കാർഡ് അനുവദിക്കുന്നതിന് അക്ഷയ മുഖേന അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട 67 ഗുണഭോക്താക്കൾക്ക് വോട്ടർസ് ഐ ഡി അനുവദിക്കുന്നതിന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ മുഖേന നടപടി സ്വീകരിച്ചുകഴിഞ്ഞു. സർവേയിൽ ഉൾപ്പെട്ട 68 കുടുംബങ്ങൾക്ക് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം അനുവദിച്ചിട്ടുണ്ട്. അതി ദരിദ്രരായതും സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരാണെന്നു കണ്ടെത്തിയ 30 ഗുണഭോക്താക്കളുടെ അപേക്ഷകൾ കൗൺസിൽ പരിഗണനയിൽ ആണ്. കൗൺസിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഇവർക്ക് വിവിധ തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കും. 69 ഗുണഭോക്താക്കൾക്ക് നഗര തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ കാർഡ് അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

അതിദരിദ്ര സർവ്വേയിൽ ഉൾപ്പെട്ടതും വാർധക്യം മൂലമോ ഗുരുതരമായ രോഗങ്ങൾ കാരണമോ സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ നിവൃത്തിയില്ലാത്ത 105 കുടുംബങ്ങൾക്ക് വിവിധ സന്നദ്ധ സംഘടനകൾ മുഖേനയാണ് ഇതുവരെ ഭക്ഷണം ലഭിച്ചിരുന്നത്. ഇവർക്ക് നഗരത്തിലെ ജനകീയ ഹോട്ടലുകൾ മുഖേന ജനുവരി ഒന്ന് മുതൽ മൂന്ന് നേരം ഭക്ഷണം നൽകുന്നതിന് തുടക്കം കുറിക്കും. പാചകം ചെയ്ത ഭക്ഷണം വാതിൽ പടി സേവനത്തിൽ ഉൾപ്പെടുത്തി ഇത്തരം ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ ആണ്. പദ്ധതിയുടെ ഭാഗമായി അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ ചികിത്സയും മരുന്നു ആവശ്യമുള്ളവർക്കായി ടാഗോർ ഹാളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളെജ് ജനറൽ മെഡിസിൻ, ഓർത്തോ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. മെഡിക്കൽ ക്യാമ്പിൽ ലാബ് സ്ക്രീനിഗ്, മെഡിസിൻ, എന്നിവ വിതരണം ചെയ്യുന്നതിന് കൗണ്ടറുകളും ഏർപ്പെടുത്തിയിരുന്നു. നഗര സഭ ഡിസ്പെൻസറികളിൽ ലഭ്യമായിട്ടുള്ള മരുന്നകൾക്ക് പുറമെ മറ്റു മരുന്നുകൾ നീതി മെഡിക്കൽ സ്റ്റോർ മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്.

ഇവർക്കവശ്യമായ തുടർ ചികിൽസയ്ക് ആവശ്യമായ മരുന്നുകൾ യഥേഷ്ടം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പിൽ 127 ഗുണഭോക്താക്കൾക്കാണ് ചികിത്സയും മരുന്നും ലഭ്യമാക്കിയത്. ലിസ്റ്റിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങൾക്ക് സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് കേരള ബാങ്കുമായി സഹകരിച്ച് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. ഇതിലൂടെ 30 പേർക്ക് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് സാധിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ് നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ഹെൽത്ത് ഓഫീസർ ഡോ. ശശി കുമാർ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജ ഹരീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോജക്ട് ഓഫീസർ ടി കെ പ്രകാശൻ നന്ദി രേഖപ്പെടുത്തി. അവകാശം അതിവേഗം പദ്ധതിയുടെ പ്രഖ്യാപനം പുതുവർഷത്തിൽ നടത്തുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.