26 April 2024, Friday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 6, 2024

പുതുവത്സരാഘോഷം: ലഹരി പാർട്ടികൾക്ക് പിടിവീഴും

ഷാജി ഇടപ്പള്ളി
കൊച്ചി
December 27, 2022 9:33 pm

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസും എക്സൈസും സജീവം. കേന്ദ്ര‑സംസ്ഥാന അന്വേഷണ ഏജൻസികൾ. ഇതിനായി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നൽകി പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. എംഡിഎംഎ, എൽഎസ്ഡി പോലുള്ള സിന്തറ്റിക്ക് ലഹരികളുടെ ഉപയോഗവും വിപണനവും കേരളത്തിൽ പ്രധാനമായും കൊച്ചിയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വിപുലപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം എക്സൈസ് വകുപ്പ് തനതായ അന്വേഷണം സമാന്തരമായി തുടരുകയും ചെയ്യുന്നുണ്ട്. 

സമീപകാലം വരെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ സിന്തറ്റിക് — രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോൾ നേരിടുന്ന വലിയ ഭീഷണി. എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ), ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ടാബ്ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവ അടുത്ത കാലത്ത് എക്സൈസും പൊലീസും വൻതോതിലാണ് പിടികൂടിയിട്ടുള്ളത്. പുതുവർഷാഘോഷങ്ങളിൽ ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും കൂടുമെന്ന കണക്കുകൂട്ടലിന്റ വെളിച്ചത്തിലാണ് എക്സൈസ്, പൊലീസ്, കസ്റ്റംസ്, നാ‍ർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. 

സിന്തറ്റിക്ക് ലഹരിയുടെ വില്പനയ്ക്ക് അന്താരാഷ്ട്ര, അന്ത‍ർ സംസ്ഥാന ബന്ധമുള്ളതിനാൽ വിവിധ അന്വേഷണ ഏജൻസികൾ നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിശോധനകളാണ് നടത്തുന്നത്. വരും ദിവസങ്ങളിലായി കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക്ക് ലഹരിയെത്തുമെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. വൻകിട ഹോട്ടലുകൾ, സ്പാ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഡിജെ പാർട്ടികൾ നടത്തുന്ന കേന്ദ്രങ്ങൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്തും ഇത്തരം പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചുമാണ് പലയിടത്തും രഹസ്യമായി ആഘോഷങ്ങൾ നടത്തുന്നത്. ചില ഫ്ലാറ്റുകളിലും സമാനമായ ലഹരി പാർട്ടികൾ ഉണ്ടാകാറുണ്ട്. അതിനാൽ വളരെ കരുതലോടെയാണ് പൊലീസും, എക്സൈസും നിരീക്ഷണം കർശനമാക്കിയിട്ടുള്ളത്. 

ലഹരി ഉപഭോഗം സംബന്ധിച്ച് 2020 ൽ 4,650 ഉം 2021 ൽ 5,334 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ൽ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 16,128 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ൽ 5,674 പേരെയും 2021 ൽ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണവും പിടികൂടിയിട്ടുള്ള ലഹരി വസ്തുക്കളുടെ അളവും ഞെട്ടിപ്പിക്കുന്നതാണ്. ഒക്ടോബറിന് ശേഷമുള്ള കണക്കുകൾ പ്രകാരവും സമാനമായ കേസുകൾ കൂടിവരികയാണെന്ന് എക്സൈസ്, പൊലീസ് വകുപ്പുകൾ വ്യക്തമാക്കുന്നു. 

Eng­lish Summary;New Year’s Eve: Drunk par­ties take hold
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.