11 July 2025, Friday
KSFE Galaxy Chits Banner 2

Related news

May 19, 2025
April 2, 2025
March 19, 2025
January 4, 2025
August 25, 2024
January 10, 2024
October 16, 2023
October 9, 2023
September 17, 2023
September 8, 2023

നിപ: ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

42 സാമ്പിളുകൾ കൂടി നെഗറ്റീവ്
പുതിയ ആക്ടീവ് കേസുകളില്ല
Janayugom Webdesk
കോഴിക്കോട്
September 17, 2023 10:45 am

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ഇന്നലെ വൈകിട്ട് അയച്ച സാമ്പിളുകളുടെ ഫലമാണ് പുറത്തുവന്നത്. നൂറിലേറെ സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Nipah: Health Min­is­ter says there are no new pos­i­tive cases

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.