7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 23, 2024
December 6, 2022
September 16, 2022
February 27, 2022
February 27, 2022
February 27, 2022
February 27, 2022
February 27, 2022
February 27, 2022
February 27, 2022

ഭക്ഷണമില്ല, കൊടും തണുപ്പും; സഹായം അഭ്യർത്ഥിച്ച് മലയാളി വിദ്യാർത്ഥികൾ

Janayugom Webdesk
കോഴിക്കോട്
February 25, 2022 10:35 pm

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ബങ്കറിൽ ജീവിതം തള്ളിനീക്കുന്ന മലയാളി വിദ്യാർത്ഥികൾ ഉക്രെയ്നിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു. യാതൊരുവിധ സൗകര്യമില്ലാത്ത ബങ്കറിലാണ് ഇരുന്നൂറിലധികം വിദ്യാർത്ഥികൾ കഴിച്ചുകൂട്ടുന്നതെന്ന് ഉക്രെയ്നിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി ധനശ്രീ ജനാർദ്ദനൻ പറഞ്ഞു. ഭക്ഷണവും വെള്ളവും തീര്‍ന്നുവെന്നും കൊടുംതണുപ്പില്‍ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലെന്നും ധനശ്രീ പിതാവ് ജനാർദ്ദനനെ ഫോണിൽ ബന്ധപ്പെട്ട് അറിയിച്ചു. 

റഷ്യൻ അനുകൂലികൾ ഉൾപ്പെടെ തടയുന്നതിനാൽ എവിടേക്കും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇനിയും ദിവസങ്ങൾ തള്ളി നീക്കുക പ്രയാസമാണെന്നും ധനശ്രീ പറയുന്നു. കാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ് ധനശ്രീ. മെട്രോ സ്റ്റേഷന് അടിഭാഗത്തുള്ള ബങ്കറില്‍ കഴിയുന്ന മലയാളി വിദ്യാര്‍ത്ഥികള്‍

Eng­lish Sum­ma­ry: No food, very cold; Malay­alee stu­dents request­ing help
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.