18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025
March 29, 2025

രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്കൂളിൽ പോകരുത്: ആരോഗ്യവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 31, 2022 10:04 pm

കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂർണ തോതിൽ കോവിഡിൽ നിന്നും മുക്തമല്ലാത്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്കൂളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്കൂളിൽ പോകരുത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്. യാത്രകളിലും സ്കൂളിലും ആരും മാസ്ക് താഴ്ത്തി സംസാരിക്കുകയും അരുത്. കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കാന്‍ പാടില്ല. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിനും 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികളും വാക്സിനും എടുത്തിരിക്കണം.

വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുണം. പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ കൊടുത്തുവിടുക. ശൗചാലയത്തില്‍ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. വീട്ടിലെത്തിയ ശേഷം കൈകൾ സോപ്പിട്ട് കഴുകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.

Eng­lish summary;No one with symp­toms should go to school: Depart­ment of Health

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.