10 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 10, 2025
February 9, 2025
February 8, 2025
February 8, 2025
February 8, 2025
February 6, 2025
February 5, 2025
February 4, 2025
February 3, 2025
February 3, 2025

കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Janayugom Webdesk
കാലടി
June 25, 2023 9:54 pm

കാലടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾകുത്തേറ്റ് മരിച്ചു.പശ്ചിമ ബംഗാൾ നദിയ സ്വദേശി കമൽ (33)ആണ് മരിച്ചത്.രാത്രി എട്ട് മണിയോടെ എം സി റോഡിൽ കാലടി ടൗണിന് സമീപമാണ് സംഭവം.മരിച്ച കമാൽ കാലടി ടൗണിന് സമീപമുള്ള ലോഡ്ജിലാണ് താമസിക്കുന്നത്.ലോഡ്ജിന് മുന്നിൽ വച്ചാണ് ഇയാളെ കുത്തിയത്.

മൊബൈൽ ഫോണുമായി ബദ്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കരുതുന്നു.മേക്കാലടിയിൽ താമസിക്കുന്ന ആസാം സ്വദേശി പ്രാഞ്ചിയാണ് കമാലിനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റ കമൽ ഉടൻ ഓട്ടോറിക്ഷയിൽ കറയി സമീപത്തെ മറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് ചികിത്‌സ തേടി എങ്കിലും ഞായറാഴ്ച്ചയായതിനാൽ ആശുപത്രി അവധിയായിരുന്നു. അശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങിയ ഇയാൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. റോഡിലൂടെ വന്ന കാറിന് മുൻപിലാണ് കമൽ വീണത്. നാട്ടുകാരും കാർ ഡ്രൈവറും വാഹനാപകടമാണെന്നാണ് കരുതിയത്. ഉടൻ മറ്റൊരു വാഹനത്തിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

eng­lish summary;Non-state work­er stabbed to death under foot

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.