വാരികയ്ക്കായി നഗ്നനായി പോസ് ചെയ്തതിനെ തുടര്‍ന്നുള്ള വിവാദത്തിനു പിന്നാലെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന ഒരു സംഘടനയുടെ പരാതിയിലാണ് മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുഎസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പേപ്പര്‍ മാഗസിനു വേണ്ടി രണ്‍വീര്‍ സിങ് നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. 1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്.
രണ്‍വീറിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. താരത്തിന്റെ നഗ്ന ചിത്രത്തെ ഒരു വിഭാഗം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
English summary;nude photo shoot; The police registered a case against Ranveer
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.