March 24, 2023 Friday

Related news

February 17, 2023
January 29, 2023
December 2, 2022
December 1, 2022
October 14, 2022
September 30, 2022
August 23, 2022
July 22, 2022
May 29, 2022
May 24, 2022

തുടര്‍ച്ചയായി നിറയൊഴിച്ചു; വെടിയേറ്റുവീഴുന്ന ഒഡിഷ ആരോഗ്യമന്ത്രിയുടെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, വീഡിയോ

Janayugom Webdesk
ഭുവനേശ്വര്‍
January 29, 2023 6:18 pm

വെടിയേറ്റ് വീഴുന്ന ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിക്ക് വെടിയേറ്റത്. അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. പരിപാടിയില്‍ പങ്കെടുക്കുന്നതിനെത്തിയ മന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

കാറില്‍നിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികള്‍ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. പിന്നാലെ നെഞ്ചില്‍ കൈയ്യമര്‍ത്തിക്കൊണ്ട് മന്ത്രി കാറിന്റെ സീറ്റിലേക്ക് ചായുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വെടിവെച്ച ആളെ വീഡിയോയില്‍ കാണാനാവുന്നില്ല. മന്ത്രിയുടെ ശരീരത്തില്‍നിന്ന് രക്തമൊഴുകുന്നതും ഈ വീഡിയോയില്‍ ദൃശ്യമാണ്.


ഗാന്ധി ചൗക്ക് ഓട്ട്പോസ്റ്റ് എഎസ്ഐ ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Odisha Min­is­ter Shot In The Chest By Cop Who Fired Twice
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.