23 April 2024, Tuesday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

പന്നികളെ കുഴിച്ചിട്ട സ്ഥലത്തും അഴിമതി, ഉദ്യോഗസ്ഥരുടെ വിഴ്ചയില്‍ നടപടി വേണം; നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും സിപിഐ

Janayugom Webdesk
മാനന്തവാടി
December 2, 2022 9:37 am

മാനന്തവാടി നഗരസഭ പരിധിയിലെ കുറുക്കൻ മൂല പ്രദേശത്ത് പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് കുറുക്കൻ മൂലയിലെ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. വേണ്ടത്ര വലിപ്പത്തിലുള്ള കുഴികൾ എടുത്ത് പന്നികളെ കുഴിച്ചിടുന്നതിന് പകരം ചുമതലയുണ്ടായിരുന്നു ഉദ്യോഗസ്ഥന് അഴിമതി നടത്തുന്നതിന് വേണ്ടി ചെറിയ കുഴി ഉണ്ടാക്കി കൊന്ന പന്നികളെ കുഴിച്ചിടുകയും പിറ്റേദിവസം തന്നെ ആ കുഴിയിൽ നിന്നും ദ്രാവക രൂപത്തിലുള്ള മാലിന്യം പുറത്തേക്ക് വരികയും ചെയ്തിട്ടുണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ സംഭവം ഒരിക്കലും നീതീകരിക്കാൻ ആവുന്നതല്ല. മാലിന്യം പുറത്തേക്ക് ഒഴുകിയിട്ടും മാനന്തവാടി വെറ്റിനറി ഡോക്ടർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ ഗൗരവവും കാണാതെ തികഞ്ഞ അലംഭാവം കാണിച്ച ഉദ്യോഗസ്ഥന്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നേരത്തെ കുഴിച്ചിട്ട കുഴിക്ക് മുകളിൽ കുറച്ചു മണ്ണ് കൊണ്ട് ഇട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ആണ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. മേൽ ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും ധിക്കാരപരമായ സമീപനമാണ് ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പന്നി കർഷകർക്ക് മതിയായ നഷ്ട പരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും സിപിഐ മാനന്തവാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ നിഖിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു, സി ജെ അബ്രഹാം, ഷിബു കൊയിലേരി, ജ്യോതിഷ് വി, മുഹമ്മദ് ബാവ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Offi­cials neg­li­gence; Com­pen­sa­tion should be dis­bursed imme­di­ate­ly, CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.