March 30, 2023 Thursday

Related news

March 30, 2023
March 30, 2023
March 29, 2023
March 27, 2023
March 27, 2023
March 26, 2023
March 26, 2023
March 26, 2023
March 25, 2023
March 20, 2023

ഓൺലൈൻ ചൂതാട്ടം; പണം നഷ്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹ ത്യ ചെയ്തു

Janayugom Webdesk
കോയമ്പത്തൂര്‍
December 15, 2022 6:02 pm

ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിലാണ് ശങ്കർ(29) എന്ന യുവാവാണ് തൂങ്ങി മരിച്ചത്. ഇയാളുടെ അടുത്ത് നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തന്റെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടുവെന്നും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നും യുവാവ് കുറുപ്പില്‍ പറയുന്നു. ഡിസംബർ 12 ന് ജോലിക്കായി ടൗണിൽ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം ശങ്കർ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്.

മുറിയിൽ നിന്ന് പിറ്റേന്ന് വൈകിട്ട് വരെ ശങ്കർ പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് നോക്കുമ്പോളാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ശങ്കറിനെ കാണുന്നത്. ഫോണിലൂടെ
ഇയാൾ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവൻ സമ്പാദ്യവും നഷ്ടപ്പെടുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിവരെ ചൂതാട്ടം കളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

Eng­lish Summary:online gam­bling; The young engi­neer com­mit­ted sui­cide after los­ing money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.