March 30, 2023 Thursday

Related news

March 29, 2023
March 18, 2023
March 17, 2023
March 14, 2023
March 14, 2023
March 13, 2023
March 13, 2023
March 13, 2023
March 11, 2023
March 7, 2023

മാനസികാരോഗ്യത്തിന് കേന്ദ്രബജറ്റിൽ 1.14% മാത്രം; വിഹിതം വർധിപ്പിക്കണമെന്ന് ബിനോയ് വിശ്വം

മുതിർന്ന പൗരന്മാരിൽ 10.6 ശതമാനവും മാനസിക വൈകല്യങ്ങളെ അതിജീവിക്കുന്നവരെന്ന് റിപ്പോർട്ട്
Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2023 10:33 am

രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 10.6% പേരും മാനസികാരോഗ്യ വൈകല്യങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മാനസികാരോഗ്യ സ്ഥാപനമായ നിംഹാൻസ് നടത്തിയ പഠനമനുസരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 83,000 കോടിരൂപയുടെ ആരോഗ്യ ബജറ്റിൽ മാനസികാരോഗ്യത്തിനായി ആകെ 949 കോടി രൂപ വകയിരുത്തിയതായി കുടുംബക്ഷേമ സഹമന്ത്രി ഭാരതി പവാര്‍ പറഞ്ഞു. സിപിഐ എംപി ബിനോയ് വിശ്വം പാർലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ വൈകല്യങ്ങളിൽ 70% മുതൽ 92% വരെ ചികിൽസാ വിടവ് ഉണ്ടെന്നും ഭാരതി പവാർ പറഞ്ഞു. ടെലി-മനാസ് പദ്ധതിയിൽ 120 കോടി അനുവദിച്ചതായും മന്ത്രി മറുപടിയിൽ പരാമർശിച്ചു. ഇതുവരെ 43,861 കോളുകളാണ് ടെലി മാനസിലേക്ക് വന്നത്. മാനസികാരോഗ്യം സർക്കാർ ഗൗരവമായി കാണണമെന്നും ബജറ്റിലെ വിഹിതം മെച്ചപ്പെടുത്തണമെന്നും വിദൂര പ്രദേശങ്ങളിലേക്കും പ്രവേശനം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം പാര്‍ലമെന്റില്‍ പറഞ്ഞു. മാനസികവൈകല്യങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം കൂടിയതിനാൽ, അത്തരം ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത ദുർബല വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്നത് വളരെ പ്രധാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്തെ മുതിർന്നവരിൽ 10.6% പേർ മാനസിക വൈകല്യങ്ങൾ നേരിടുന്നു. മൊത്തം ആരോഗ്യ ബജറ്റിൽ മാനസികാരോഗ്യത്തിന് വെറും 1.14% വിഹിതം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സബിലിറ്റി പാലിക്കാത്തത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നതാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് ഇതുവരെ 366 കേസുകളില്‍ നടപടി പുരോഗമിക്കുകയാണ്. 174 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 124 എണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഇന്ദർജിത് സിംഗ് അറിയിച്ചു. 

രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുകയാണ് സിഎസ്ആര്‍ ഫണ്ടിലേക്ക് എത്തുന്നത്.
സര്‍ക്കാര്‍ സിഎസ്ആർ വ്യവസ്ഥകൾ പാലിക്കാത്തത് നിയമപരമായ കുറ്റകൃത്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: Only 1.14% allo­cat­ed to men­tal health in Cen­tre’s health bud­get: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.