21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 13, 2024
December 22, 2023
September 25, 2023
September 22, 2023
May 3, 2023
March 30, 2023
December 28, 2022
June 19, 2022
May 7, 2022
April 22, 2022

ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടിനുള്ള ഫോക്കസ് ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുഭാവികള്‍ മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2022 11:49 am

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാനുള്ള മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാന്‍ എന്‍സിആര്‍ടി രൂപീകരിച്ച ഫോക്കസ് ഗ്രൂപ്പുകളില്‍ സംഘപരിവാറിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ മാത്രം.ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, അഞ്ച് അംഗങ്ങള്‍ എന്നിവരടങ്ങിയ 25 വിഷയത്തിലെ സമിതികളിലെല്ലാം 99 ശതമാനവും സംഘപരിവാര്‍ അനുഭാവികളാണ്.

കേരളത്തില്‍ നിന്നും അറിയപ്പെടുന്ന ആരേയും സമിതികളില്‍ അംഗമാക്കിയില്ല.സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ഇടം നേടിയ നാലില്‍ മൂന്നുപേരും സംഘപരിവാര്‍ ബന്ധമുള്ളവരാണ്. പി.എ. വിവേകാനന്ദപൈ, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സി.ഐ. ഐസക്, മോഹനന്‍ കുന്നുമ്മല്‍ എന്നിവരെ മാത്രമാണ് കേരളത്തില്‍നിന്ന് ഉള്‍പ്പെടുത്തിയത്.

കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ വിദഗ്ദരെ ഇടതുപക്ഷ അനുഭാവത്തിന്റെ പേരില്‍ തഴഞ്ഞു.ആകെയുള്ള 175 അംഗങ്ങളുള്ള സമിതിയില്‍ ഭൂരിപക്ഷവും ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

ബംഗാളിനും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല.ദക്ഷിണേന്ത്യയെ പൊതുവെ അവഗണിച്ചപ്പോള്‍ കര്‍ണാടകത്തിലെ സംഘപരിവാറുകാര്‍ ഇടംനേടിയിട്ടുമുണ്ട്.

Eng­lish sum­ma­ry: Only Sangh Pari­var sup­port­ers are in the focus group for the Nation­al Cur­ricu­lum Framework

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.