6 May 2024, Monday

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023

പുതുപ്പള്ളിയുടെ അടയാളം

ജയ്സണ്‍ ജോസഫ്
പുതുപ്പള്ളി
July 18, 2023 10:49 pm

അവസാന മാസങ്ങളില്‍ തന്റെ വോട്ടർമാരില്‍ നിന്നും ശാരീരികമായി അകലെയായിരുന്നു ഉമ്മന്‍ചാണ്ടി. സാന്നിധ്യം ആവശ്യമെന്ന് അണികള്‍ ആവര്‍ത്തിച്ചിട്ടും യുഡിഎഫിനെയോ കോൺഗ്രസിനെയോ സ്വാധീനിക്കാനും മുന്നിട്ടിറങ്ങിയില്ല. പക്ഷെ, വിയോഗത്തെ തുടർന്നുള്ള ദുഃഖത്തിന്റെയും ആദരാഞ്ജലികളുടെയും പ്രവാഹം ഉമ്മന്‍ചാണ്ടിയുടെ അസാധാരണമായ ജനപ്രീതി വിളിച്ചറിയിക്കുന്നു.
വരും കാലത്തും പുതുപ്പള്ളിയുടെ അടയാളം ഉമ്മന്‍ചാണ്ടിയെ ചുറ്റിയാകും. മരണത്തിന് അദ്ദേഹത്തിനെ മായ്ക്കാനാകില്ല, അന്തരിച്ച നേതാവിന്റെ ബാല്യകാല സുഹൃത്തായ കുഞ്ഞുമോൻ മാടക്കൽ പറഞ്ഞു. പുതുപ്പള്ളിയുടെ അനിഷേധ്യ നേതാവെന്ന നിലയിൽ ഉമ്മൻചാണ്ടിയുടെ ഉയർന്ന സാന്നിധ്യം, പുതുപ്പള്ളി ഗ്രാമത്തിന് തികച്ചും പുതിയൊരു മുഖം നൽകി. 

ഉമ്മന്‍ ചാണ്ടി പ്രസംഗിക്കുകയും പ്രയോഗിക്കുകയും ചെയ്ത രാഷ്ട്രീയത്തിന് ജനസാന്നിദ്ധ്യം അനിവാര്യമാണ്. രാഷ്ട്രീയവും മതപരവുമായ ബന്ധങ്ങളില്ലാതെ സാധാരണക്കാർ എല്ലാ ഞായറാഴ്ചകളിലും അവധിയില്ലാതെ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അദ്ദേഹം അവരെ ഓരോരുത്തരെയും ക്ഷമയോടെ കേൾക്കുകയും പ്രത്യാശനല്‍കുകയും ചെയ്തു. ദിവസം മുഴുവൻ ആള്‍ക്കൂട്ടത്തിനു നടുവിലാകും ഉമ്മന്‍ചാണ്ടി. പക്ഷേ ഒരിക്കലും പരാതി പറഞ്ഞില്ല,”, കുഞ്ഞുമോൻ കൂട്ടിച്ചേർത്തു.
വോട്ടർമാരിലേക്ക് എത്തുക എന്നതാണ് വര്‍ത്തമാന രാഷ്ട്രീയമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അത് വേറിട്ടൊരു വഴിയാണ് പ്രവർത്തിച്ചത്. പുതുപ്പള്ളിയിൽ, പകൽ മുഴുവൻ അദ്ദേഹം തിരക്കിലായിരിക്കും. സ്വന്തം പ്രചാരണത്തിന് പോലും പലപ്പോഴും സമയം കിട്ടിയിരുന്നുമില്ല. 

നിയമസഭാംഗമെന്ന നിലയിൽ ആദ്യകാലത്ത് ചാണ്ടിയുടെ സ്വകാര്യ ഡ്രൈവറായിരുന്ന കുഞ്ഞുമോൻ എന്ന ചെറിയാന്റെ ഓര്‍മ്മകളില്‍ തന്റെ ചുറ്റുമുള്ളവരെ പരിചരിക്കാന്‍ നിരന്തരം പരിശ്രമിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. എ കെ ആന്റണിക്കൊപ്പം കോഴിക്കോട്ടുനിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ഉമ്മന്‍ ചാണ്ടി, തന്റെ ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ് യാത്ര പാതിവഴിയിൽ റദ്ദാക്കിയതും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതും ഓര്‍മ്മിക്കുന്നു. “കെഎസ്ആർടിസിയിൽ ചേരാൻ വർഷങ്ങൾക്ക് മുമ്പ് കു‍ഞ്ഞൂഞ്ഞിനെ വിട്ടുപോയി, പക്ഷേ അവൻ എന്നെ ഉപേക്ഷിച്ചില്ല.”, ചെറിയാന്‍ വിതുമ്പി. രാഷ്ട്രീയ ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടെങ്കിലും പുതുപ്പള്ളിയിലെ വോട്ടർമാർ അദ്ദേഹത്തെ ഒരിക്കലും കൈവിട്ടിട്ടില്ല. 

2021 മാർച്ചിൽ, പുതുപ്പള്ളിയിൽ നിന്ന് മാറി നേമത്ത് മത്സരിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നു. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിന് ആളുകൾ റോഡിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്‌തത് ഉമ്മന്‍ചാണ്ടിയോടുള്ള അവരുടെ സ്‌നേഹ പ്രകടമായിരുന്നു. പതാകയുമേന്തി ഉമ്മന്‍ ചാണ്ടിയുടെ വീടിന്റെ മേൽക്കൂരയിൽ കയറി, ചാടിച്ചാകുമെന്ന് അലറിയ വികാരപ്രകടനത്തിന് ആ നാടിന്റെ പിന്തുണയുണ്ടായിരുന്നു.
മരണശേഷവും വലിയ പിന്തുണ അദ്ദേഹത്തിന്റെ വീട് -‘കരോട്ട് വള്ളക്കാലിൽ’ സാക്ഷ്യം വഹിക്കുന്നു. ”ഏതൊരു ജനപ്രതിനിധിക്കും ചേര്‍ക്കാന്‍ കഴിയുന്നതിനേക്കാൾ ശക്തമായി അദ്ദേഹം പുതുപ്പള്ളിയെ ആശ്ലേഷിച്ചു, യഥാർത്ഥ ബോധ്യത്തോടെ ജനങ്ങൾക്കൊപ്പം സഞ്ചരിച്ചു”.

Eng­lish Summary:oommen chandy puthu­pal­li sign

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.