20 September 2024, Friday
KSFE Galaxy Chits Banner 2

ഊട്ടി ഫ്ലവർ ഷോ മെയ് 20 മുതൽ

Janayugom Webdesk
ഗൂഡല്ലൂർ
March 26, 2022 11:29 am

പ്രസിദ്ധമായ ഊട്ടി ഫ്ലവർ ഷോ മെയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ​ഗാർഡനിൽ നടക്കും. നൂറ്റി ഇരുപത്തി നാലാമത് ഊട്ടി ഫ്ലവർ ഷോ അഞ്ച് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചെന്ന് നീല​ഗിരി ജില്ലാ കളക്ടർ അമൃത് അറിയിച്ചു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം ഫ്ലവർ ഷോയും മറ്റു ആഘോഷങ്ങളും നീലഗിരി ജില്ലയിൽ നടന്നിരുന്നില്ല. ഈ വർഷം മെയ് മാസത്തിൽ വിവിധ സ്ഥലങ്ങളിൽ പല പ്രദർശനങ്ങളും നടത്താനും വെള്ളിയാഴ്ച ചേർന്ന യോ​ഗം തീരുമാനിച്ചു.

കോത്തഗിരിയിൽ നെഹ്റു പാർക്കിൽ മെയ് ഏഴ് എട്ട് തീയതികളിലായി പച്ചക്കറി പ്രദർശനം നടക്കും. മെയ് 13,14,15 തീയതികളിൽ ഗൂഡല്ലൂരിൽ സുഗന്ധദ്രവ്യ പ്രദർശനവും മെയ് 14,15 തീയതികളിൽ ഊട്ടി വിജയനഗരം റോസ് ഷോയും നടക്കും. മെയ് 28,29 കുന്നൂർ സിംസ് പാർക്കിൽ പഴങ്ങളുടെ പ്രദർശനം നടത്താനും ഊട്ടിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

eng­lish summary;Ooty Flower Show from May 20

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.