17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 11, 2025
March 7, 2025
March 4, 2025
February 20, 2025
February 19, 2025
February 16, 2025
February 15, 2025
January 17, 2025
January 2, 2025

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2022 10:51 am

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ.തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. 

കത്തിൽ എംപിമാരും ഒപ്പു വച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു. ഗവർണർ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഗവർണർ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ ആരോപിക്കുന്നു.

Eng­lish Sum­ma­ry: Oppo­si­tion MPs from Tamil Nadu want imme­di­ate removal of Tamil Nadu Governor

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.