27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ: ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും നേതാക്കൾക്കും കത്തയച്ച് മമത

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2022 9:59 am

ദേശീയ തലത്തിൽ ബിജെപിക്ക് എതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ശ്രമം സജീവമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ സാഹചര്യം വിശദീകരിച്ച് മമത പ്രതിപക്ഷ നേതാക്കൾക്കും ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും കത്തയച്ചു. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ സമയമായെന്ന് സൂചിപ്പിച്ചാണ് കത്ത്.

അനന്തരവൻ അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മമതയുടെ പുതിയ നീക്കം.എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും തകർത്ത് നേട്ടത്തിന് ശ്രമിക്കുന്ന ബിജെപിയ്‌ക്കെതിരേ പോരാടാൻ സമയമായെന്ന് മമത കത്തിൽ പറയുന്നു. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെയും കടുത്ത വിമർശനമാണ് ബംഗാൾ മുഖ്യമന്ത്രി ഉന്നയിക്കുന്നത്.

മമതയുടെ കത്തിനോട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ജനാധിപത്യത്തിന്റെ പ്രധാന തൂണുകളാണ്. ഇതിൽ ഏതെങ്കിലും തകർക്കപ്പെട്ടാൽ ജനാധിപത്യം തളർന്നു പോകും. ബിജെപി അതിനായി നിരന്തരം ശ്രമിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ്, സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ആദായ നികുതി വകുപ്പ് എന്നിവ പ്രതിപക്ഷത്തെ അക്രമിക്കാനും ഒതുക്കാനുമുള്ള ആയുധമായി ബിജെപി ഉപയോഗിക്കുന്നു.

ഡൽഹി സ്‌പെഷൻ പൊലീസ് ബിൽ, സിവിസി ബിൽ എന്നിവ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതിനെയെല്ലാം ചെറുക്കേണ്ട സമയമായെന്ന് മമത കത്തിൽ എഴുതി. ഫെഡറലിസത്തെ തകർക്കാൻ ശ്രമിക്കുന്ന ബിജെപി അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ പരിശോധനകളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നും മമത കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ബിജെപിയ്‌ക്കെതിരായി ഒന്നിക്കണം. ഐക്യമുള്ള പ്രതിപക്ഷ പ്രവർത്തനം രാജ്യം അർഹിക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാൻ വഴിയൊരുക്കുമെന്നു പറഞ്ഞാണ് മമത കത്ത് അവസാനിപ്പിക്കുന്നത്. 

Eng­lish Sum­ma­ry: Oppo­si­tion par­ties: Mama­ta Baner­jee sends let­ter to non-BJP chief min­is­ters and leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.