19 May 2024, Sunday

Related news

May 18, 2024
May 12, 2024
May 8, 2024
April 26, 2024
April 19, 2024
April 5, 2024
April 4, 2024
March 31, 2024
March 25, 2024
March 13, 2024

ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷം; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
October 12, 2023 9:42 pm

മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എങ്ങോട്ടാണ് പോകുന്നതെന്ന് മാധ്യമങ്ങള്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിനെയും ആരോഗ്യമന്ത്രിയുടെ ഓഫിസിനെയും താറടിച്ച് കാണിക്കാനായിരുന്നു ശ്രമം. ഏറ്റവുമൊടുവില്‍ നിപ പ്രതിരോധമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മികച്ച ഇടപെടലാണ് നാം നടത്തിയത്. തീര്‍ത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാനായിരുന്നു ശ്രമം. സര്‍ക്കാരിനെ മാത്രമല്ല, നാടിനെയാകെ താറടിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവാര്‍ത്തയ്ക്ക് വലിയ പ്രചാരണമുണ്ടായി. അത് തെറ്റാണെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ വലിയ രീതിയിലും, സത്യം പുറത്തുവരുമ്പോള്‍ വളരെ ചെറുതായും നല്‍കുക എന്നതാണ് മാധ്യമങ്ങളുടെ രീതി. ഭരണത്തിലിരിക്കുന്ന മുന്നണിയോട് രാഷ്ട്രീയമായ എതിര്‍പ്പുള്ളവര്‍ സ്വാഭാവികമായി വിമര്‍ശിക്കും. നല്ല വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ഗുണം ചെയ്യും. അത് വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സഹായിക്കും. എന്നാല്‍ എങ്ങനെയെങ്കിലും ഇടിച്ച് താഴ്ത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

കെപിസിസി യോഗത്തില്‍ നേതാക്കളോടൊപ്പം, ഒരു സോഷ്യല്‍ മീഡിയ വിദഗ്ധനാണ് പങ്കെടുത്തത്. കേരളത്തിന്റെ ഒരു മാറ്റമാണ് ഇത് കാണിക്കുന്നത്. അവര്‍ നല്‍കുന്ന ആശയങ്ങള്‍ നടപ്പിലാക്കാനുള്ള പണവും ആളുകളെയും പാര്‍ട്ടി നല്‍കുക, വഴങ്ങാത്തവരെ പ്രലോഭിപ്പിക്കുക എന്നതാണ് സ്വീകരിക്കുന്ന ശൈലിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Oppo­si­tion par­ty Behind Con­spir­a­cy Against Health Min­is­ter’s Office; Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.