മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിൽ തീവ്ര ഹിന്ദുത്വ വാദത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് കോടതി പൊലീസിനോട് നിർദേശിച്ചു.
ഖുർഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാൽ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി നൽകിയ പരാതിയാണ് ലഖ്നൗ കോടതിയുടെ ഉത്തരവ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ലഖ്നൗവിലെ ബക്ഷി കാ തലാബ് പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പാക്കാനും നിർദേശിച്ചു.
എഫ്‌ഐആറിന്റെ പകർപ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. സൽമാൻ ഖുർഷിദ് എഴുതിയ “സൺറൈസ് ഓവർ അയോദ്ധ്യ” എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനെതിരേ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
english summary; Order to register FIR against Salman Khurshid
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.