28 April 2024, Sunday

Related news

March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024
February 17, 2024
February 17, 2024
February 16, 2024

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

Janayugom Webdesk
‌ഗൂഡല്ലൂര്‍
March 15, 2024 10:25 am

‌ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓവാലി പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. ഊട്ടി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാവിലെ ആറുമണിയോടെ മരിക്കുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനകളിറങ്ങി. ഇന്നലെ രാത്രിയും ആനകളെത്തി. പാലപ്പിള്ളി പള്ളത്ത് റോഡ് കുറുകെ കടന്നാണ് ആനകൾ തോട്ടത്തിൽ കയറിയത്. നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനക്കൂട്ടം പിന്നീട് കാടുകയറി. ജാഗ്രത തുടരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Sum­ma­ry: Man killed in wild ele­phant attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.