ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പരിശോധനക്കിടെ പാക് ഡ്രോണ്‍ വീണ്ടും കണ്ടെത്തി. കണച്ചക്ക് മേഖലയിലാണ് പാക് ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ മടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.40നാണ് പാക് ഭാഗത്തുനിന്ന് ചുവന്ന ലൈറ്റ് മിന്നി മറഞ്ഞ് വരുന്നതായി സൈനികരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടങ്ങി.
English summary; Pak drones again at LoC; The army opened fire
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.