15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

January 31, 2025
January 2, 2025
October 8, 2024
May 17, 2024
April 18, 2024
April 5, 2024
March 22, 2024
February 22, 2024
October 26, 2023
September 28, 2023

പാകിസ്ഥാന് 12 ഗ്രാമം നല്‍കി, അവരുടെ ഒരു ഗ്രാമം ഇന്ത്യ സ്വീകരിച്ചു

വലിയശാല രാജു
August 3, 2022 5:45 am

1961ൽ ജനുവരി 17നാണ് ചരിത്രമുറങ്ങുന്ന ഒരു മണ്ണ് ഇന്ത്യ പാകിസ്ഥാനിൽ നിന്നും വാങ്ങുന്നത്. അതിന് പാകിസ്ഥാൻ വിലയായി ചോദിച്ചത് 12 ഗ്രാമങ്ങൾ. ഇന്ത്യ അത് നല്കി. കാരണം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു നമുക്ക് ആ ഗ്രാമം. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ ഹുസൈനിവാല ഗ്രാമമാണത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരസ്മരണകൾ ഉണർത്തുന്ന സ്ഥലം. അവിടെയാണ് ഭഗത്‌സിങ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ സമാധി സ്ഥലം.
ലാഹോർ ഗൂഢാലോചനക്കേസിൽ 1931 മാർച്ച് 31നാണ് ഇവരെ തൂക്കിലേറ്റിയത്. ഹുസൈനിവാല ഗ്രാമത്തിന്റെ അടുത്തുള്ള ലാഹോർ ജയിലിലാണ് വളരെ രഹസ്യമായി വധശിക്ഷ നടപ്പിലാക്കിയത്. വിവരം പുറത്തറിഞ്ഞാൽ കലാപം നടക്കുമെന്ന് ബ്രിട്ടീഷുകാർ ഭയന്നു. ജയിലിന്റെ പിൻമതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ ഹുസൈനിവാല ഗ്രാമത്തിലെ നദിക്കരയിൽ എത്തിച്ച് സംസ്കരിച്ചത്.
പിന്നീട് നാട്ടുകാർ ഇത് തിരിച്ചറിഞ്ഞു. അവിടെ സമാധി പണിതുയർത്തി. ഇന്ത്യ വിഭജിച്ചപ്പോൾ ഇവിടം പാകിസ്ഥാനിലായിപ്പോയി. ഈ ഭൂമിയോട് ഇന്ത്യൻ ജനതയ്ക്കുള്ള വൈകാരികമായ ആത്മബന്ധമാണ് ഇത് തിരിച്ച് പിടിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറായത്.

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.