ഭീകരസംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്റെ നേതാവായ ഒമര്‍ ഖാലിദ് ഖൊറസാനിയും മൂന്ന് കൂട്ടാളികളും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബര്‍മാല്‍ ജില്ലയില്‍ ഞായറാഴ്ച വൈകി കിഴക്കന്‍ പക്തിക പ്രവിശ്യയിലാണ് കുഴിബോംബോ സ്ഥോടനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊട്ടിത്തെറിച്ചത്.
മുഫ്തി ഹസൻ, ഹാഫിസ് ദൗലത്ത് ഖാൻ എന്നിവരും വാഹനത്തിലുണ്ടായിരുന്നു ഇവര്‍ക്കൊപ്പം ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല.അമേരിക്ക കൊടുംകുറ്റവാളിപ്പട്ടികയിൽ പെടുത്തി തലയ്‌ക്ക് വിലയിട്ട ആളാണ് ഖൊറസാനി. പാക്ക് സർക്കാരുമായി ടിടിപിയെ സമാധാനചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് നേതാവിന്റെ കൊലപാതകം.
English Summary:pakistani terrorist omar khalid khorasani was killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.