12 May 2024, Sunday

Related news

April 15, 2024
March 12, 2024
March 9, 2024
February 22, 2024
January 18, 2024
December 23, 2023
November 13, 2023
October 27, 2023
October 16, 2023
September 24, 2023

വന്ദേഭാരതിന് കടന്നുപോകാൻ പാസഞ്ചർ ട്രെയിനുകൾ പടിച്ചിടുന്നത് മണിക്കൂറുകളോളം

Janayugom Webdesk
ആലപ്പുഴ
October 16, 2023 8:01 pm

വന്ദേഭാരത് സർവീസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം. വന്ദേഭാരത് കൃത്യസമയം പാലിക്കാൻവേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് സമയക്രമം തെറ്റാൻ ഇടയാക്കുന്നതായാണ് പരാതി വ്യാപകമാകുന്നു. 

വൈകിട്ട് ആറുമണിക്കും എട്ടുമണിക്കുമിടയിൽ ഒട്ടേറെ ദീർഘദൂര ട്രെയിനുകളാണ് ആലപ്പുഴ വഴി കടന്നുപോകുന്നത്. ഇതേസമയം കായംകുളത്തേക്കും എറണാകുളത്തേക്കും തിരിച്ച് അവിടെ നിന്നുമുള്ള പാസഞ്ചർ ട്രെയിനുകൾ ക്രോസിങ്ങിനായി നിർത്തിയിടുന്നത് മണിക്കൂറുകളോളമാണ്. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ആലപ്പുഴയിൽ വൈകീട്ട് 5.55‑നാണെത്തുന്നത്. 5.57 ന് പുറപ്പെടും. വൈകിട്ട് ആറുമണിക്ക് ആലപ്പുഴയിൽനിന്നു പുറപ്പെടേണ്ട എറണാകുളം എക്സ്പ്രസ് വന്ദേഭാരതിന്റെ സമയക്രമം പോലെയേ യാത്രയാരംഭിക്കുകയുള്ളു. തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി പോകുന്ന ജനശതാബ്ദി എക്സ്പ്രസ് 6.23നാണു ആലപ്പുഴയിലെത്തേണ്ടത്. 

ഈ വണ്ടിയും വന്ദേഭാരതിനു വഴികൊടുത്തുവേണം എത്താൻ. എറണാകുളം- കായംകുളം പാസഞ്ചർ ട്രെയിനിന്റെ അവസ്ഥയും ഇതുതന്നെ. ദിവസവും സാധാരണക്കാരായ ഒട്ടേറെ യാത്രക്കാരാണ് ഈ വണ്ടികളെ ആശ്രയിക്കുന്നത്. സ്ത്രീകളടക്കം ജോലിക്കും പഠിക്കാനുമായി ദിവസേന യാത്രചെയ്യുന്നവർ നിലവിൽ മണിക്കൂറുകൾ താമസിച്ചാണ് വീടെത്തുന്നത്. തുറവൂർ- അമ്പലപ്പുഴ തീരദേശപാത ഒറ്റവരിയാണ്. ഇതാണ് തീവണ്ടികൾ വൈകാനുള്ള പ്രധാന കാരണം. 

എറണാകുളത്ത് നിന്ന് വൈകിട്ട് 6.05 ന് പുറപ്പെടുന്ന പാസഞ്ചർ വന്ദേഭാരത് വന്നത് മുതൽ സമയക്രമം പാലിക്കുന്നില്ലന്ന് യാതക്കാർ പരാതിപ്പെടുന്നു. വന്ദേഭാരതിന് കടന്ന് പോകുന്നതിന് വേണ്ടി കുമ്പളത്തും തുറവൂരിലും ട്രെയിൻ 45 മിനിട്ടിലേറെ രണ്ട് തവണകളായി പിടിച്ചിടുകയാണ്. ജില്ലയിലെ പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടു വർഷങ്ങളായെങ്കിലും നിർമാണപ്രവർത്തനം ഇഴഞ്ഞുനീങ്ങുകയാണ്.
കുമ്പളം- തുറവൂർ മേഖലയിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിൽ നടക്കുമ്പോൾ തുറവൂർ‑അമ്പലപ്പുഴ ഭാഗത്ത് സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ ഒന്നുമായില്ല. അമ്പലപ്പുഴ- തുറവൂർ ഭാഗത്തു 45.86 കിലോമീറ്റർ ഇരട്ടപ്പാതയ്ക്കായി 1262.14 കോടി രൂപയാണു ചെലവ്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.