15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 9, 2025
June 30, 2025
May 31, 2025
May 14, 2025
November 18, 2024
September 18, 2024
September 14, 2024
September 1, 2024
September 1, 2024
June 20, 2024

വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർ തമ്മിലേറ്റുമുട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2024 11:10 am

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനില്‍ യാത്രികര്‍ തമ്മിലേറ്റുമുട്ടി. ലഗേജ് സ്ഥലത്തെ ചൊല്ലിയാണ് യാത്രക്കാർ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ലഗേജ് സ്ഥലത്തെച്ചൊല്ലി രണ്ട് പുരുഷന്മാർ പരസ്പരം വഴക്കിടുന്നത് ഘർ കെ കലേഷ് എന്ന യാത്രക്കാരൻ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. ആദ്യം നോക്കിയിരിക്കുന്ന യാത്രക്കാര്‍ പിന്നീട്, അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് റയില്‍വേ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നുണ്ട്.

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ എക്‌സിക്യൂട്ടീവ് ചെയർ കാറുകൾക്ക് 52 വീതവും സാധാരണ ചെയർ കാറുകൾക്ക് 78 വീതവും ഡ്രൈവിംഗ് ട്രെയിലർ കോച്ചുകൾക്ക് 44 വീതവും സീറ്റ് കപ്പാസിറ്റിയുണ്ടെന്നാണ് അധികൃതരുടെ വാദം. അതേസമയം ലഗേജ് സ്പേയ്സുമായി ബന്ധപ്പെട്ട് ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് വന്ദേഭാരതില്‍ പതിവാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Eng­lish Sum­ma­ry: Vande Bharat train col­lid­ed with passengers

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.