23 December 2024, Monday
KSFE Galaxy Chits Banner 2

പാതിരാമണലില്‍ ജൈവ വൈവിദ്ധ്യ പദ്ധതിക്ക് രൂപം നൽകും: എ എം ആരിഫ് എം പി

Janayugom Webdesk
മുഹമ്മ
July 21, 2023 7:55 pm

പാതിരാമണലിൽ പരിസ്ഥിതിക്ക് യാതൊരു വിധ കോട്ടവും തട്ടാതെ ജൈവ വൈവിദ്ധ്യ പദ്ധതിക്ക് രൂപം നൽകുമെന്ന് എ എം ആരിഫ് എംപി. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുമായി എം പി ചർച്ച നടത്തി. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ ടി റെജി, കെ എസ് ദാമോദരൻ സി ഡി വിശ്വനാഥൻ എം ചന്ദ്ര, പി എൻ നസീമ, സെക്രട്ടറി പി വി വിനോദ് എന്നിവരും എം പി യോടൊപ്പം പാതിരാമണൽ സന്ദർശിച്ചു. പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന ടൂറിസം വകുപ്പിനും കേന്ദ്ര ടൂറിസം വകുപ്പിനും സമർപ്പിക്കുമെന്നും എം പി അറിയിച്ചു.

Eng­lish Sum­ma­ry: Pathi­ra­manal Bio­di­ver­si­ty Project to be Formed: AM Arif MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.