22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 28, 2024
August 20, 2024
February 14, 2023
December 2, 2022
September 18, 2022
August 20, 2022
August 18, 2022
March 9, 2022
February 22, 2022

‘പത്തൊമ്പതാം നൂറ്റാണ്ട്‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയൻ…

Janayugom Webdesk
December 26, 2021 4:12 pm

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വെളുത്തയായി നിയയും വെളുത്തയുടെ മകനായി മാസ്റ്റർ ആദിൽ രാജുവും എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിൻെറയും ചിത്രങ്ങളാണ് ഈ പോസ്റ്ററിൽ ഉള്ളത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാം കൂറിലെ ഏറ്റവും ധനികരായ രണ്ടോ മൂന്നോ വ്യക്തികളിൽ ഒരാളായിരുന്നു വേലായുധച്ചേകവർ.

അന്നത്തെ കാലത്ത് സ്വന്തമായി നിരവധി പാക്കപ്പലുകളും വിദേശത്തേക്ക് മലഞ്ചരക്ക് കയറ്റുമതിയും, വലിയ ഭൂസ്വത്തുക്കളും ഒക്കെയുള്ള കുബേരനെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി. തിരുവിതാംകൂറിൻെറ ഖജനാവിൽ പണത്തിനു പഞ്ഞം വരുമ്പോൾ സഹായിച്ചിരുന്നവരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരും കോട്ടയത്തുള്ള തരകനും എന്നു പറയുമ്പോൾ ഈ ധനികരുടെ ആസ്തിയേപ്പറ്റി നമുക്കു ചിന്തിക്കാവുന്നതേയുള്ളു. പക്ഷേ ഈ സമ്പത്തും സുഖസൗകര്യങ്ങളും ഒന്നും വേലായുധനെ സന്തോഷിപ്പിച്ചിരുന്നില്ല.

തൻെറ സഹജീവികളായ സാധാരണക്കാരുടെ നരകയാതനയും. അവരെ വെറും കീടങ്ങളെപ്പോലെ ചവിട്ടി മെതിച്ചിരുന്ന മാടമ്പിമാരുടെ ക്രൂരതയും അവസാനിപ്പിക്കാൻ തൻെറ ജീവിതം ഉഴിഞ്ഞു വച്ചവനായിരുന്നു വേലായുധച്ചേകവർ. അതുകൊണ്ടു തന്നെ പ്രമാണിമാരുടെയും, മാടമ്പിമാരുടെയും ആജൻമ ശത്രുവുമായിരുന്നു. ജീവൻ പോലും പണയം വച്ച് വേലായുധൻ യുദ്ധ സമാനമായ പോരാട്ടങ്ങൾ നടത്തുമ്പോഴൊക്കെ ഉള്ളിൽ എരിയുന്ന തീയുമായി പ്രാർത്ഥനയോടെ ഇരുന്ന വെളുത്ത തൻെറ ചേകവർക്ക് മാനസികമായ എല്ലാ പിന്തുണയും നൽകിയിരുന്നു.. പുതുമുഖം നിയ വെളുത്തയെ ഭംഗിയായി അവതരിപ്പിച്ചു.

പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ഡോക്കുമെൻററി അല്ല ഈ സിനിമ. മറിച്ച് തിരുവിതാംകൂറിൻെറ ചരിത്രം എഴുതിയപ്പോൾ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും ആ നവോത്ഥാന നായകൻ സമൂഹത്തിനു വേണ്ടി ചെയ്ത നൻമകളിലൂടെ യാത്ര ചെയ്യുകയുമാണ് ഈ സിനിമ ചെയ്യുന്നത്. ഇതുവരെ മലയാള സിനിമ ചർച്ച ചെയ്യാത്ത മണ്ണിൻെറ മണമുള്ള, സംഘർഷഭരിതവും ജീവിതഗന്ധിയുമായ ഒരു കഥ പറയുമ്പോൾ തന്നെ. ആക്ഷൻ പാക്ക്ട് ആയ ഒരു ത്രില്ലർ കൂടിയായി മാറുകയാണ് ഈ ചരിത്ര സിനിമ. അത്രക്കു നാടകീയത നിറഞ്ഞ പോരാട്ടങ്ങളാണ് വേലായുധച്ചേകവർ നടത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.