20 April 2024, Saturday

Related news

August 2, 2023
July 31, 2023
July 31, 2023
April 28, 2023
September 18, 2022
August 20, 2022
August 18, 2022
August 13, 2022
March 9, 2022
February 22, 2022

‘പത്തൊമ്പതാം നൂറ്റാണ്ട്‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയൻ…

Janayugom Webdesk
December 30, 2021 4:00 pm

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കുഞ്ഞുപിള്ളയായി ടിനി ടോം എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

പത്തൊൻപതാം നൂറ്റാണ്ടില്‍ കുഞ്ഞുപിള്ള എന്ന കുതന്ത്രശാലി ആയ പ്രമാണിയുണ്ട്. അടിയാളൻമാർക്ക് തമ്പുരാക്കൻമാരുടെ അടുത്തു പോലും നിൽക്കാൻ അവകാശമില്ലാതിരുന്ന ആ കാലത്ത്, എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ആളാണ് കുഞ്ഞുപിള്ള. പക്ഷേ അയാളുടെ മനസ്സിൽ അധസ്ഥിതരോട് തികഞ്ഞ അവജ്ഞയാണ് ഉണ്ടായിരുന്നത്.

അതുകൊണ്ടു തന്നെ അടിയളൻമാരുടെ രക്ഷകനായ ആറാട്ടുപുഴ വേലായുധച്ചേകവരെ നശിപ്പിക്കാൻ കൂട്ടം ചേർന്നവരുടെ കൂടാരത്തിൽ കുഞ്ഞു പിള്ളയും എത്തി. പ്രിയങ്കരനായ ടിനി ടോം ആണ് കുഞ്ഞുപിള്ളയേ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനായി ആറു മാസത്തോളം പ്രിപ്പറേഷൻ നടത്തിയ ടിനിടോമിൽ നിന്ന് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാം.

ശ്രീ ഗോകുലം ഗോപാലൻെറ നിർമ്മാണത്തിൽ വലിയ ക്യാൻവാസിൽ എടുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആ കാലഘട്ടത്തോടു തികച്ചും നീതി പുലർത്തുന്ന ആവിഷ്കരണ ശൈലി ആണ് ഉപയോഗിച്ചിരിക്കുന്നത്. 2022 വിഷുവിന് ചിത്രം തീയറ്ററിൽ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.

 

ENGLISH SUMMARY:pathonpatham-noottandu-14-character-poster-released-by-director-vinayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.