7 May 2024, Tuesday

പട്ടം എസ്‌യുടി ആശുപത്രി വയോധികര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 31, 2022 3:09 pm

എസ്‌യുടി ആശുപത്രിയുടെ നേതൃത്വത്തില്‍ ജോഗോയുമായി ചേര്‍ന്ന് വയോധികര്‍ക്കായി സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പേയാട് കാര്‍മല്‍ സ്‌കൂളിലെ ‘ഗ്രാന്‍ഡ്പാരന്റ്‌സ്’ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ക്യാമ്പ് മുഖ്യാതിഥിയായ കേണല്‍ രാജീവ് മണ്ണാളി, എസ്‌യുടി ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ദ്ധക്യത്തില്‍ വീഴ്ച സംഭവിക്കാനും അതിനോടനുബന്ധമായി പല ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാനും വളരെയേറെ സാദ്ധ്യതയുള്ളതു കൊണ്ട് നമ്മുടെ വീട്ടിലെ മുതിര്‍ന്നവരുടെ സുരക്ഷിതത്വം നമ്മുടെ കൂടി ഉത്തരവാദിത്വം ആണെന്നും അതിനു വേണ്ടി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ഘാടന വേളയില്‍ പറയുകയുണ്ടായി. 

ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന ഗ്രാന്റ്പാരന്റായ സി.കെ. കുര്യനെ മുഖ്യാഥിതി പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയുടെ ഭാഗമായി ആശുപത്രിയുടെ പുനരധിവാസ കേന്ദ്രത്തിലെ കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. ആനന്ദ് രാജ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിദ്യാര്‍ത്ഥികളുടെ ‘ഗ്രാന്‍ഡ്പാരന്റ്‌സി‘നായുള്ള ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നീലിമ അദ്ധ്യക്ഷയായിരുന്ന ചടങ്ങില്‍ അധ്യാപകരും മറ്റു ജീവനക്കാരും വിദ്യാര്‍ത്ഥികളും സന്നിഹിതരായിരുന്നു.

Eng­lish Summary:Pattom SUT Hos­pi­tal orga­nized a med­ical camp for the elderly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.