നാഷണൽ ഹെറാൾഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പവൻ കുമാർ ബൻസാല്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇതേ കേസുമായി ബന്ധപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.
യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ആണ് നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിക്കുന്നത്. ഖാർഗെ യങ് ഇന്ത്യയുടെ സിഇഒയും ബൻസാൽ എജെഎൽ മാനേജിങ് ഡയറക്ടറും കോൺഗ്രസിന്റെ ഇടക്കാല ട്രഷററുമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉന്നത കോൺഗ്രസ് നേതാക്കളെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
English summary; Pawan Kumar Bansal was questioned by ED
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.