23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

പി സി ജോർജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല; കാനം രാജേന്ദ്രൻ

Janayugom Webdesk
July 3, 2022 11:52 am

പി സി ജോർജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തങ്ങൾക്ക് ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രൻ കോട്ടയത്തു വ്യക്തമാക്കി.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്. പരാതിയും തെളിവും ഉണ്ടെങ്കിൽ അതിനൊക്കെ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യങ്ങൾ ഉണ്ട്.

പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ അത് കൊടുക്കട്ടെ. അതിനെ കുറിച്ച് അന്വേഷിക്കണ്ടവർ അന്വേഷിക്കട്ടെ. അല്ലാതെ, വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലന്നും കാനം രാജേന്ദ്രൻ കോട്ടയത്ത്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

Eng­lish summary;PC George’s arrest is not relat­ed to pol­i­tics in Ker­ala; Kanam Rajendran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.