23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

പെഗാസസ്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2022 9:50 am

പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച അന്വേഷത്തിൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കത്ത്. സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ ഇതിന്റെ വിശദ വിവരങ്ങൾ അറിയിക്കാണമെന്ന് നിർദ്ദേശിച്ചാണ് സുപ്രീംകോടതി കത്തയച്ചിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിർദ്ദേശം. വിശദാംശങ്ങൾ ആവശ്യപ്പെട്ട് സമിതി സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് അയച്ചു.

ഇസ്രയേലി ചാരസോഫ്റ്റ്‍വേറായ പെഗാസസ് 2017 ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.

സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇതുവരെയുള്ള നിലപാട്.

Eng­lish summary;Pegasus; Let­ter from the Supreme Court to the States

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.