രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നിശ്ചിത ആളുകളെ ഉള്‍പ്പെടുത്തി പദയാത്രകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ (എസ്ഡിഎംഎ) മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദയാത്രകള്‍ നടത്തേണ്ടത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് പത്ത് വരെ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ നടത്താം. നേരത്തെ ഇത് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടുവരെയായിരുന്നു. രാജ്യത്തും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പകുതി ആളുകളെ പങ്കെടുപ്പിക്കാം. നേരത്തെ ഇത് മുപ്പത് ശതമാനം മാത്രമായിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുർ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ജനുവരി എട്ടിനാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് റാലികൾക്കും റോഡ് ഷോകൾക്കും പദയാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയത്.
English Summary: Permission for rally
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.