ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ബോളിവുഡ് നടൻ സൽമാൻ ഖാനും അടക്കം 40 കോടി ട്വിറ്റർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. ഇസ്രയേലി സൈബർ ഇൻ്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്ക് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ ഇ‑മെയിൽ, പേര്, യൂസർനേം, ഫോളോവേഴ്സ്, ചിലരുടെ ഫോൺ നമ്പരുകളൊക്കെ വില്പനയ്ക്കുണ്ട്. മുൻപും ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഏറ്റവും വലിയ ഡേറ്റ ചോർച്ചയെന്ന് കമ്പനി പറയുന്നു.
English Summary:Personal information of 40 crore Twitter users, including celebrities, on the dark web
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.