26 April 2024, Friday

Related news

April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024

ഉടന്‍ അയോഗ്യതക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 11:16 pm

രണ്ടു വര്‍ഷമോ അതിലധികം കാലത്തേക്കോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമം 1951ന്റെ വകുപ്പ് എട്ട് ഉപവകുപ്പ് മൂന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഗവേഷണ വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭാ മുരളീധരനാണ് ശിക്ഷിക്കപ്പെട്ടാല്‍ നിയമ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2013ലെ ലില്ലി തോമസ് കേസിലെ ഉത്തരവു പുനഃപരിശോധിക്കണമെന്നതാണ് ഹര്‍ജി ആവശ്യപ്പെടുന്നത്. അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ശിക്ഷിക്കപ്പെട്ട കേസിന്റെ സ്വഭാവം എത്തരത്തിലുള്ളതാണെന്ന് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരി അടുത്തയാഴ്ച ഉന്നയിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മണ്ഡലത്തിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നിയമം തടസം നില്‍ക്കുന്നെന്നും നിയമത്തിലെ മറ്റ് വകുപ്പുകള്‍ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നു. 

Eng­lish Summary;Petition to Supreme Court against imme­di­ate disqualification
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.