March 30, 2023 Thursday

Related news

March 22, 2023
February 27, 2023
February 24, 2023
February 23, 2023
February 16, 2023
February 15, 2023
February 7, 2023
December 23, 2022
December 22, 2022
December 22, 2022

ഹര്‍ത്താല്‍ അക്രമം: സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍

Janayugom Webdesk
കൊച്ചി
December 23, 2022 11:12 pm

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. റവന്യു റിക്കവറി നടപടികൾക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. രജിസ്ട്രേഷൻ വകുപ്പ് പിഎഫ്ഐ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും ആസ്തിവകകൾ കണ്ടെത്തുകയാണ്.

ജനുവരി 15 നകം നടപടി പൂർത്തിയാകും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഒരുമാസം കൂടി വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്ന സംഭവം ഗൗരവമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താല്പര്യത്തിന് വിരുദ്ധമാണ്. ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി. ഹർജി ജനുവരി 17 ന് കോടതി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: pfi strike: Govt starts con­fis­ca­tion of property
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.