3 May 2024, Friday

Related news

February 11, 2022
February 3, 2022
January 11, 2022
December 23, 2021
December 9, 2021
December 2, 2021
October 30, 2021
September 24, 2021
September 23, 2021
September 20, 2021

കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍: അംഗീകാരം നല്‍കി യുഎസ്

Janayugom Webdesk
വാഷിങ്ടണ്‍
October 30, 2021 11:40 am

അഞ്ച് വയസുമുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. പതിനൊന്ന് വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് മെഡിക്കല്‍ പാനലിന്റെ ശുപാര്‍ശ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) അംഗീകാരം നല്‍കിയത്.

ഇതോടെ യുഎസില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ വാക്സിനാണ് ഇത്.

ഇതോടെ 28 ദശലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി. ചൊവ്വാഴ്ചയ്ക്കുശേഷം കുട്ടികള്‍ക്ക് വാക്‌സിന് വിതരണം ആരംഭിക്കുമെന്നാണ് റിപോര്‍ട്ട്. അമേരിക്ക ഈ ആഴ്ച 50 ദശലക്ഷം വാക്‌സിന്‍ വാങ്ങിയതായി ഫൈസര്‍ അറിയിച്ചിരുന്നു.
വാക്‌സിന്‍ എങ്ങനെ നല്‍കണമെന്നതിനെക്കുറിച്ച് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഉപദേശത്തിനായി കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച സ്വതന്ത്ര ഉപദേഷ്ടാക്കളുടെ പാനല്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. ഫാര്‍മസികള്‍, പീഡിയാട്രീഷ്യന്‍മാരുടെ ഓഫിസുകള്‍, വാക്‌സിന്‍ നല്‍കാവുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ശനിയാഴ്ച മുതല്‍ വാക്‌സിന്‍ ഡോസുകള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് ഫൈസര്‍ അറിയിച്ചു.
ചൈന, ക്യൂബ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ മറ്റ് ചില രാജ്യങ്ങള്‍ മാത്രമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്കുമായി ഇതുവരെ കൊവിഡ് വാക്‌സിനുകള്‍ അനുവദിച്ചിട്ടുള്ളത്. 12 നും 17 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് അമേരിക്ക മെയ് മാസത്തിലാണ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്.

 

Eng­lish Sum­ma­ry: Pfiz­er vac­cine for chil­dren: approved by US

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.