8 May 2024, Wednesday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023

ഫെെസര്‍ വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദം

Janayugom Webdesk
ബെര്‍ലിന്‍
September 20, 2021 9:47 pm

കോവിഡ് പ്രതിരോധ വാക്‌സിനായ ഫെെസര്‍ കുട്ടികളില്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. അ‍ഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ വാ‌ക്‌സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ പ്രതിരോധ ശേഷി കെെവരിച്ചതായി കണ്ടെത്തിയെന്നും നിര്‍മ്മാതാക്കളായ ഫെെസറും ബയോ എന്‍ടെക്കും തിങ്കളാഴ്ച സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നതിന് വേണ്ടിയുള്ള അനുമതിക്കായി യൂറോപ്യന്‍ യൂണിയനെ ഉടന്‍ സമീപിക്കുമെന്നും ഫെെസര്‍ അറിയിച്ചു. മുതിര്‍ന്നവരില്‍ 90 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികളില്‍ എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയാറായില്ല. 

10 മെെക്രോ ഗ്രാമിന്റെ രണ്ട് ഡോസാണ് അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ 21 ദിവസത്തിന്റെ ഇടവേളയില്‍ കുത്തിവച്ചു പരീക്ഷണം നടത്തിയതെന്ന് ഫെെസര്‍ സിഇഒ ആല്‍ബെര്‍ട്ട് ബൗര്‍ള പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. വാ‌ക്‌സിന്റെ സുരക്ഷ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനായി നമ്മള്‍ കാത്തിരിക്കുകയാണ്. എത്രയും വേഗം അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജൂലെെ മുതല്‍ അമേരിക്കയില്‍ മ കുട്ടികള്‍ കൂടുതലായി രോഗബാധിതരാവുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ് മാസം മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാ‌ക്‌സിന്‍ തയാറാവുമെന്നും കമ്പനി വിശദീകരിച്ചു. അമേരിക്ക, ഫിന്‍ലാന്റ്, പോളണ്ട്, സ്പെയിന്‍ എന്നീ നാല് രാജ്യങ്ങളിലായി നടക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഇതിനോടകം 4500 പേരെ തിരഞ്ഞെടുത്തു കഴി‍ഞ്ഞെന്നും ഫെെസര്‍ അറിയിച്ചു.
eng­lish summary;pfizer vac­cine is effec­tive in children
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.