22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 18, 2024
October 16, 2024
October 16, 2024
October 15, 2024
October 11, 2024
October 9, 2024
May 9, 2024
March 1, 2024
February 1, 2024

ശബരിമല തീര്‍ത്ഥാടനം; മികച്ചസൗകര്യങ്ങളൊരുക്കി സംസ്ഥാനസര്‍ക്കാരും,തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡും

Janayugom Webdesk
തിരുവനന്തപുരം
November 20, 2022 11:00 am

ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടുലക്ഷത്തിലധികം അയ്യപ്പഭക്തന്‍മാര്‍ ദര്‍ശനം നടത്തി കഴിഞ്ഞിരുന്നു.സുഖദര്‍ശനം, സുരക്ഷിത തീര്‍ത്ഥാനടത്തിനായി സംസ്ഥാന സര്‍ക്കാരും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും എടുക്കുന്ന നടപടികള്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ മികവുറ്റതാണ്.സമാധാനഅന്തരീക്ഷത്തില്‍ പരാതികളില്ലാതെ ദര്‍ശനം നടത്തിയാണ് ഒരോ അയ്യപ്പഭക്തരുംമലയിറങ്ങുന്നത്. 

തീര്‍ത്ഥാനടകാലംസംഘര്‍ഷഭരിതമാക്കുവാനുള്ള ശ്രമങ്ങള്‍ചിലകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ അതു സംസ്ഥാന ദേവസ്വം മന്ത്രിയുടെ അവസരോചിതമായ ഇടപടല്‍മുലം മുളയിലേനുള്ളുവാന്‍ കഴിഞു എന്നു മാത്രമല്ല ഭക്തജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ മാറ്റുാവാനും ഇടയാക്കി. ശനി, ഞായർ അവധി ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് കൂടന്നുണ്ട്.നടതുറന്ന 16ന് 26,378 പേർ ബുക്കുചെയ്ത ദർശനത്തിനെത്തി. സ്പോട്ട് ബുക്കിങ്ങുകൂടി പരിഗണിച്ചാൽ 30,000ത്തില്‍ അധികം അയ്യപ്പന്‍മാര്‍ മല ചവിട്ടി.

തീർഥാടകർക്ക് സുഗമമായ ദർശനത്തിന് എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഒരുക്കിയിട്ടുണ്ടെന്ന്‌ തന്ത്രി കണ്ഠര്‌ രാജീവര്‌ അഭിപ്രായപ്പെട്ടു. പമ്പമുതൽ സന്നിധാനംവരെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ്‌ സേവന പ്രവർത്തനങ്ങൾ നടത്തുന്നത്‌. രണ്ടുദിവസത്തിലൊരിക്കൽ യോഗം ചേരും. തീർഥാടകരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ പ്രത്യേക മെയിൽ ഐഡി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പരാതികളും നിർദ്ദേശങ്ങളും മന്ത്രി നേരിട്ട് പരിശോധിച്ച്‌ പരിഹരിക്കും. മലകയറുന്നവർക്ക് സൗജന്യ ഔഷധകുടിവെള്ളം, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വൈദ്യസഹായം, അലോപതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസ് സൗകര്യവുമുണ്ട്‌.ശബരിമലയിലെ ശുചിത്വ പ്രവർത്തനങ്ങളെ ഇരുകൈയുംനീട്ടിയാണ്‌ തീർഥാടകർ സ്വീകരിക്കുന്നത്‌. 

പുണ്യം പൂങ്കാവനം പദ്ധതിപ്രകാരമുള്ള ശുചീകരണവും ദേവസ്വം വകുപ്പിന്റെ പവിത്രം ശബരിമല പദ്ധതിയും വിജയകരമായി.ദേവസ്വം അന്നദാനശാലകളിലൂടെ ദിവസം 30,000 പേർക്കുവരെ സൗജന്യ ഭക്ഷണം ലഭ്യമാക്കും.ശുചീകരണ പ്ലാന്റുകളിൽനിന്നുള്ള കുടിവെള്ള വിതരണത്തിനായി 179 ടാപ്പുകളുണ്ട്‌. പമ്പയിൽനിന്നുതന്നെ 200 രൂപ നിക്ഷേപം ഈടാക്കി സ്റ്റീൽ ബോട്ടിലുകളിൽ ഔഷധവെള്ളം നൽകുന്നുണ്ട്. തിരികെയെത്തി ബോട്ടിൽ മടക്കിനൽകുമ്പോൾ തുക കൈമാറും. ചുക്ക്, പതിമുഖം, രാമച്ചം തുടങ്ങിയവചേർത്താണ് ഔഷധവെള്ളം തയ്യാറാക്കുന്നത്. യാത്രയ്ക്കിടെ വെള്ളം നിറയ്ക്കാൻ 15 കേന്ദ്രങ്ങളും സജ്ജമാണ്‌.

തീർഥാടകർക്കായി 550 മുറികൾ സന്നിധാനത്ത് ലഭ്യമാണ്‌. 104 എണ്ണം ഓൺലൈനിൽ ബുക്കുചെയ്യാം. ഒരേസമയം 17,000 പേർക്ക് വിരിവയ്ക്കാൻ സൗകര്യവുമുണ്ട്‌. പാണ്ടിത്താവളം മാഗുണ്ട, വലിയ നടപ്പന്തൽ താഴെയും മുകളിലും മാളികപ്പുറത്ത് റൂഫ്‌ടോപ്പ്‌ പ്രദേശം, മരാമത്ത് ഓഫീസിനുമുന്നിലെ ഇന്റർലോക്ക് പാകിയ മൂന്നങ്കണങ്ങൾ, അക്കൊമഡേഷൻ ഓഫീസിലെ ഇന്റർലോക്ക് പാകിയ മൂന്നങ്കണങ്ങൾ എന്നിവടങ്ങളിൽ വിരിവയ്ക്കാം. സന്നിധാനത്തെ 1005 ശുചിമുറികളിൽ 885 എണ്ണം സൗജന്യമായി ഉപയോഗിക്കാം. 

എല്ലാ ബ്ലോക്കുകളിലും ഓരോ ശുചിമുറിവീതം ശിശു, ഭിന്നശേഷി സൗഹൃദമാണ്. ശബരിമല പൂങ്കാവനത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കാനായിമാലിന്യങ്ങൾ വലിച്ചെറിയരുത്. പമ്പയിൽ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞൾപൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങൾ ഒഴിവാക്കണം. ഇരുമുടിക്കെട്ടിൽ ആവശ്യമായ സാധനങ്ങൾമാത്രം കൊണ്ടുവരിക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടിൽനിന്ന് ഒഴിവാക്കി ക്ഷേത്ര നിവേദ്യത്തിനുള്ള സാധനങ്ങൾ മാത്രം ഉൾപ്പെടുത്തണമെന്ന് തന്ത്രി അയ്യപ്പഭക്തരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:
Pil­grim­age to Sabari­mala; The State Gov­ern­ment and Thiru­vithamkur Devas­wom Board have pro­vid­ed the best facilities 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.