14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025
March 30, 2025
February 8, 2025
February 6, 2025
February 1, 2025
January 30, 2025

മധ്യപ്രദേശിൽ ചെറുവിമാനം ക്ഷേത്രത്തിന് മുകളിലേക്ക് വീണു; പൈലറ്റ് മരിച്ചു

Janayugom Webdesk
രേവ
January 6, 2023 1:05 pm

മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരിക്കേറ്റു. വിശാൽ യാദവാണ്(30)മരിച്ചത്.  ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം.

വിമാനം പറത്തിയ ട്രെയ്‌നി പൈലറ്റാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് അൻഷുൽ യാദവിനെ സഞ്ജയ് ഗാന്ധി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്. സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pilot Dies After Train­ing Air­craft Crashes
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.