26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 15, 2024
May 20, 2024
December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023

പ്ലാൻസ്‌പേസ് 2.0: പദ്ധതി വിവരങ്ങള്‍ ഓണ്‍ലൈനില്‍

Janayugom Webdesk
തിരുവനന്തപുരം
January 10, 2023 11:18 pm

സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ പ്ലാൻസ്‌പേസ് 2.0 യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡ് യോഗത്തിലാണ് ഉദ്ഘാടനം ചെയ്തത്. പ്ലാൻസ്‌പേസിന്റെ പുതിയ പതിപ്പാണിത്.
മന്ത്രിമാർ, വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്ലാൻസ്‌പേസ് പരിഷ്കരിച്ചത്. സംസ്ഥാന പദ്ധതികളുടെ ഓരോ സ്‌കീമുകളുടെയും അനുബന്ധ ഘടകങ്ങളുടെയും പുരോഗതി റിപ്പോർട്ടുകൾ എല്ലാ തലങ്ങളിലും തത്സമയം ലഭ്യമാക്കുമെന്നതാണ് പ്ലാൻസ്‌പേസ് 2.0 യുടെ പ്രത്യേകത. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ അവലോകനത്തിനും ഇത് സഹായിക്കും. 

അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ വിലയിരുത്തലിനും പ്ലാൻസ്‌പേസ് 2.0 സഹായകരമാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് തത്സമയ അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കും. പ്ലാൻസ്‌പേസ് 2.0 വഴി പ്രസക്തമായ വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.
ഭൗതിക പുരോഗതി മാപ്പ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു വെബ് ജിഐഎസ് അധിഷ്ഠിത ഡാഷ്‌ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പാക്കലിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള ഒരു ഓപ്ഷൻ പ്ലാൻസ്‌പേസ് 2.0 ൽ നൽകിയിട്ടുണ്ട്. 

സ്‌കീമുകളുടെയും അവയുടെ ഘടകങ്ങളുടെയും ഗുണഭോക്താക്കളെ ട്രാക്ക് ചെയ്യാനും കണ്ടെത്താനും ഡാഷ്‌ബോർഡ് സഹായിക്കുന്നു. ഉദ്യോഗസ്ഥർക്കുള്ള പ്ലാൻസ്‌പേസ് പുതിയ പതിപ്പിന്റെ പരിശീലന പരിപാടി പൂർത്തിയായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണതലം വരെയുള്ള ആറായിരത്തിലധികം ഉദ്യോഗസ്ഥർക്ക് പുതിയ പതിപ്പിന്റെ പരിശീലനം നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry; Plan­space 2.0: Plan infor­ma­tion online

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.